മനാമ: കായികലോകത്ത് അലയൊലികൾ ശക്തമായ കോവിഡ് ഭീതിയുടെ മറ്റൊരു രക്തസാക്ഷിയായി ബഹ്റൈൻ ഗ്രാൻപ്രീ. മാർച്ച് 20-22 ദിവസങ്ങളിൽ നടക്കേണ്ട ഗ്രാൻപ്രീ പൂർണമായും അടച്ചിട്ട ഗാലറിക്കു മുന്നിൽ നടത്താനാണ് തീരുമാനം. വിദേശ കാണികൾ ഏറെ പങ്കെടുക്കുന്ന ഇനമായതിനാൽ കാണികളെ ഒരു കാരണവശാലും അനുവദിക്കില്ല.
മത്സരത്തിൽ പങ്കെടുക്കേണ്ട താരങ്ങൾ, ഒഫീഷ്യലുകൾ, അനുബന്ധ ജീവനക്കാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ യാത്രാവിവരങ്ങൾ നേരത്തേ പങ്കുവെക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ വിമാനങ്ങൾ പ്രത്യേകമായി മനാമ വിമാനത്താവളത്തിൽ പരിശോധന നടത്തും. ഏപ്രിൽ 17ന് ആരംഭിക്കുന്ന ചൈനീസ് ഗ്രാൻപ്രീ നേരത്തേ നീട്ടിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.