അഭിമാന ദീപം

റിയോ ഡെ ജനീറോ: ഒരു ആറാം വയസ്സുകാരി തന്‍െറ കീഴില്‍ ജിംനാസ്റ്റിക്സ് പരിശീലിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവന്നപ്പോള്‍ ബിശ്വേശ്വര്‍ നന്ദി ആദ്യം ശ്രദ്ധിച്ചത് ആ പരന്ന പാദത്തിലേക്കായിരുന്നു. ജിംനാസ്റ്റിക്സിന് ഒട്ടും യോജിച്ചതല്ല ഈ പാദങ്ങള്‍. കൂടെ പിതാവ് സായ് കോച്ചുകൂടിയായ ദുലാല്‍ ഉള്ളതിനാല്‍ മടക്കി അയച്ചില്ല. ഒന്നരപ്പതിറ്റാണ്ടിന് ശേഷം ഇക്കഴിഞ്ഞ ഞായറാഴ്ച റിയോ ഒളിമ്പിക് വേദിയില്‍ ദീപ കര്‍മാകറെ ചേര്‍ത്തുനിര്‍ത്തി നിന്നപ്പോള്‍ ബിശ്വേശര്‍ നന്ദി തീര്‍ച്ചയായും ആദ്യ ദിവസം ഓര്‍ത്തിട്ടുണ്ടാകും. ഇതാദ്യമായി ഒരു ഇന്ത്യന്‍ പെണ്‍കുട്ടി ഒളിമ്പിക് ജിംനാസ്റ്റിക്സില്‍ മത്സരിക്കുന്നു -ത്രിപുരയില്‍ നിന്നുള്ള ദീപ കര്‍മാകര്‍. മാസങ്ങള്‍ക്ക് മുമ്പ് ഈ വാര്‍ത്ത വന്നപ്പോള്‍ പുരികം ചുളിച്ചവരാണ് കൂടുതലും. ഇവര്‍ ഒളിമ്പിക്സില്‍ എന്തു ചെയ്യാന്‍ പോകുന്നു എന്ന ഭാവത്തില്‍. എന്നാല്‍, റിയോ ഒളിമ്പിക്സില്‍ തലതാഴ്ത്തിയിരിക്കുന്ന 130 കോടി ജനതക്ക് അഭിമാനവും ആശ്വാസവും പകരാന്‍ 23കാരി വേണ്ടിവന്നു. വനിതകളുടെ വോള്‍ട്ട് ഇനത്തില്‍ നിര്‍ഭാഗ്യംകൊണ്ടു മാത്രമാണ് അവള്‍ക്ക് മെഡല്‍ നഷ്ടമായത്.

എട്ടുപേര്‍ മത്സരിച്ച ഫൈനലില്‍ ആറാമതായാണ് ദീപയുടെ അവസരം വന്നത്. 25 മീറ്ററോളം ഓടി സ്പ്രിങ് ബോര്‍ഡില്‍ അമര്‍ന്ന് ഉയര്‍ന്ന് വോള്‍ട്ടില്‍ കൈകുത്തിപ്പൊന്തി വായുവില്‍ കസര്‍ത്ത് കാട്ടി കൃത്യമായി നിലത്ത് നില്‍ക്കുകയെന്നതാണ് ഈ മത്സരത്തിലെ വെല്ലുവിളി. ഒരാള്‍ക്ക് തുടര്‍ച്ചയായി രണ്ടു അവസരം.ആദ്യം വന്നത് കൊറിയക്കാരി. പോയന്‍റ് 14.900. അടുത്തത് കാനഡയില്‍ നിന്നുള്ള 16കാരി ഷാലോണ്‍ ഒള്‍സണ്‍. സ്കോര്‍ 14.966. പിന്നെ ഏഴാം ഒളിമ്പിക്സിന് ഉസ്ബെകിസ്താനില്‍ നിന്നത്തെിയ 41കാരിയുടെ ഊഴം -സ്കോര്‍ 14.933. അഞ്ചാമത് വന്ന സ്വിറ്റ്സര്‍ലന്‍ഡുകാരി ജൂലിയ ഇവരെയെല്ലാം കടന്ന് 15.266 പോയന്‍റില്‍ മുന്നിലത്തെി. പിന്നീടായിരുന്നു നീല ജഴ്സിയില്‍  ദീപയുടെ ഊഴം. ആദ്യ ഇനം നന്നായി ചെയ്തു. രണ്ടാമത് തന്‍െറ ഇഷ്ടശൈലിയായ പ്രുഡനോവ. ദീപ അതും ഭംഗിയാക്കി.

ഗാലറിയില്‍ നിര്‍ത്താത്ത കരഘോഷം. സ്കോര്‍ വന്നപ്പോള്‍ 15.066. ജൂലിയക്ക് പിന്നില്‍ രണ്ടാമത്. ഇന്ത്യക്ക് ആദ്യ മെഡലിനുള്ള എല്ലാ സാധ്യതയും തെളിയുന്നു. പക്ഷേ അടുത്തതായി വന്ന റഷ്യക്കാരി മരിയ പസേക്ക 15.253 അടിക്കുന്നതോടെ ദീപ മൂന്നാമതായി. എന്നാല്‍, അവസാനമത്തെിയ അമേരിക്കയുടെ സിമോണ്‍ ബെയ്ല്‍സ് എല്ലാം തകര്‍ത്തു. അസാമാന്യ പ്രകടനത്തോടെ 15.966 പോയന്‍റുമായി സിമോണ് സ്വര്‍ണം. ദീപ നാലാമത്. എങ്കിലും ദീപ തലയുയര്‍ത്തിപ്പിടിച്ച് തന്നെ നിന്നു. എന്നാല്‍, പിന്നീട് അവള്‍ പൊട്ടിക്കഞ്ഞാണ് ഗെയിംസ് വില്ളേജിലത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.