യു.എ.ഇയിൽ ഇനി കബഡി, കബഡി, കബഡി

കബഡിയുടെ ആശാൻമാരാണ് ഇന്ത്യക്കാർ. പുരാതനകാലത്ത് ഇന്ത്യയിൽ പിറവിയെടുത്ത കബഡി പിന്നീട് ഏഷ്യൻ രാജ്യങ്ങളിലേക്കും അന്താരാഷ്ട്ര തലത്തിലേക്കും ചേക്കേറിയത് ചരിത്രം. പല രാജ്യങ്ങളിലും രൂപത്തിലും ഭാവത്തിലും നിയമങ്ങളിലും വ്യത്യാസങ്ങളോടെ കബഡി അരങ്ങേറുന്നുണ്ട്. സഡുഗുഡു, കൗഡി, പക്കാഡ, ഹ ദു ദു, ഹു തു തു, ഹിമോഷിക അങ്ങിനെ പല പേരുകളുണ്ടെങ്കിലും ഒന്നാമൻ നമ്മുടെ കബഡി തന്നെയാണ്.

ക്രിക്കറ്റും ഫുട്ബാളും ടെന്നിസും ഗോൾഫുമെല്ലാം അരങ്ങ് തകർക്കുമ്പോഴും യു.എ.ഇ കൈവെക്കാത്ത കായികയിനമാണ് കബഡി. ഇപ്പോൾ കബഡിക്കളത്തിലേക്കും യു.എ.ഇ ഇറങ്ങിക്കളിക്കുകയാണ്. യു.എ.ഇ ആദ്യമായി ആതിഥ്യമരുളുന്ന അൾട്ര കബഡി ലീഗ് ദുബൈയിലാണ് അരങ്ങേറുന്നത്. ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സ്പോട്ടിഫൈ ആണ് ലീഗ് നടത്തുന്നത്. ജൂണിൽ നടക്കുന്ന പരിപാടിയുടെ ലോഞ്ചിങ് ദുബൈയിൽ നടന്നു.

ഇന്ത്യൻ ഗ്രാമങ്ങളിൽ അരങ്ങേറുന്ന കബറിയുടെ ‘പ്രോ’ വേർഷനാണ് ദുബൈയിലും നടക്കുക. എട്ട് ടീമുകളാണ് പങ്കെടുക്കുക. ഏപ്രിലിൽ ദുബൈയിൽ നടക്കുന്ന ലേലത്തിൽ വമ്പൻ താരങ്ങളെ ടീമുകൾ ഏറ്റെടുക്കും. എട്ട് ടീമുകളാണ് പങ്കെടുക്കുക. ഓരോ ടീമിലും 14 താരങ്ങളുണ്ടാവും. 20 ദിവസങ്ങളിലായി 32 മത്സരങ്ങൾ നടക്കും. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലായിരിക്കും ഫിക്ചർ. വിവിധ ദേശീയ ടീമുകളിലെ താരങ്ങൾ ഉൾപെടെ 112 പേർ അണിനിരക്കും.

കൂടുതൽ താരങ്ങളും ഏഷ്യയിൽ നിന്നായിരിക്കും. കബഡിയുടെ നാടായ ഇന്ത്യയിൽ നിന്നും നിരവധി താരങ്ങൾക്ക് അവസരം ലഭിക്കും. യു.എ.ഇ ഉൾപെടെയുള്ള മറ്റ് രാജ്യങ്ങളിലെ താരങ്ങളും പങ്കെടുക്കും. ഇന്ത്യയിൽ നടക്കുന്ന പ്രോ കബഡി ലീഗിന്‍റെ മാതൃകയിലായിരിക്കും യു.എ.ഇ ലീഗും നടക്കുക. ടീമുകളുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങളും സ്പോൺസർമാരുടെ പേരുകളും പുറത്തുവിടും. അന്താരാഷ്ട്രതലത്തിൽ ടെലിവിഷൻ സംപ്രേക്ഷണമുണ്ടായിരിക്കും. 

Tags:    
News Summary - Ultra Kabaddi League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.