നീന്തൽ: നടരാജ് ഫൈനലിൽ

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് നീന്തലിൽ പുരുഷ 100 മീ. ബാക് സ്ട്രോക്കിൽ ഇന്ത്യയുടെ ശ്രീഹരി നടരാജ് ഫൈനലിൽ. സെമി ഫൈനലിൽ 54:55 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് യോഗ്യത. സെമിയിൽ തന്റെ ഹീറ്റിൽ നാലാമനും മൊത്തത്തിൽ ഏഴാമനുമായി ശ്രീഹരി. ഞായറാഴ്ച നടക്കുന്ന ഫൈനലിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നിൽ കരകയറാനായാൽ കോമൺവെൽത്ത് ഗെയിംസ് നീന്തലിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാവും ഈ ബംഗളൂരു സ്വദേശി. 

ഇ​ന്ത്യ​ൻ ഹോ​ക്കി ക്യാ​മ്പി​ൽവ​നി​ത​താ​ര​ത്തി​ന് കോ​വി​ഡ്

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് വനിത ഹോക്കി ആദ്യമത്സരത്തിൽ ഉജ്ജ്വല ജയം നേടിയ ഇന്ത്യക്ക് തിരിച്ചടി‍യായി മിഡ്ഫീൽഡർ നവ്ജ്യോത് കൗറിന്റെ കോവിഡ് വൈറസ് ബാധ. രോഗം സ്ഥിരീകരിച്ച ഇവർ രണ്ട് ദിവസമായി ഐസൊലേഷനിലാണ്. ലക്ഷണങ്ങളൊന്നുമില്ലെങ്കിലും പരിശോധനയിൽ ഇവർ പൊസിറ്റിവാണെന്നും വൈറസ് പരത്തുന്ന സമയം കഴിഞ്ഞെന്നും ടീം അധികൃതർ അറിയിച്ചു. നവ്ജ്യോത് താമസിയാതെ നാട്ടിലേക്ക് മടങ്ങും. സോണികയെ പകരം ടീമിലെടുത്തിട്ടുണ്ട്. നേരത്തേ, വനിത ക്രിക്കറ്റ് താരങ്ങളായ പൂജ വസ്ത്രകാറിനും എസ്. മേഘ്നക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും സുഖംപ്രാപിച്ചിട്ടുണ്ട്.

ജിം​നാ​സ്റ്റി​ക്സി​ൽ യോ​ഗേ​ശ്വ​ർ ഫൈ​ന​ലി​ൽ

ബി​ർ​മി​ങ്ഹാം: പു​രു​ഷ ജിം​നാ​സ്റ്റി​ക്സി​ൽ ഇ​ന്ത്യ​യു​ടെ യോ​ഗേ​ശ്വ​ർ സി​ങ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. 73.600 സ്കോ​റി​ൽ 16ാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്താ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. 18 പേ​ർ പ​ങ്കെ​ടു​ക്കു​ന്ന ഫൈ​ന​ൽ ആ​ഗ​സ്റ്റ് ര​ണ്ടി​ന് ന​ട​ക്കും. അ​തേ​സ​മ​യം, സ​ഹ​താ​ര​ങ്ങ​ളാ​യ സെ​യ്ഫ് തം​ബോ​ലി​യും സ​ത്യ​ജി​ത് മൊ​ണ്ഡാ​ലും മെ​ഡ​ൽ മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടാ​തെ പു​റ​ത്താ​യി. 

Tags:    
News Summary - Swimming: Nataraj in finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.