തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയിലെ നീന്തൽ മത്സരങ്ങളിൽ ഏകപക്ഷീയ മുന്നേറ്റത്തിൽ തലസ്ഥാന ജില്ല. 38 സ്വര്‍ണം, 33 വെള്ളി, 26 വെങ്കലം എന്നിവയുമായി 336 പോയന്റോടെ ബഹുദൂരം മുന്നിലാണ് തിരുവനന്തപുരം.7സ്വര്‍ണം, 11 വെള്ളി, 4വെങ്കലം എന്നിവയോടെ എറണാകുളം (90) രണ്ടാമതും 7 സ്വര്‍ണം, 6വെള്ളി,12 വെങ്കലം എന്നിവയുമായി തൃശൂർ (72) മൂന്നാമതുമാണ്.
കൂടുതല്‍ പോയന്റ് നേടിയ സ്കൂളുകളുടെ പട്ടികയില്‍ ആദ്യ ഏഴിലും തിരുവനന്തപുരം ജില്ലയിൽനിന്നുള്ളവയവണ്. തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസ് (65) ആണ് മുന്നില്‍.
പിരപ്പന്‍കോട് ജി.വി.എച്ച്.എസ്.എസ് (37) കന്യാകുളങ്ങര ജി.ജി.എച്ച്.എസ്.എസ് (31),തിരുവല്ലം ബി.എന്‍.വി ആന്‍ഡ് എച്ച്.എസ്.എസ് (25),വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസ് (22), കൊടുവായൂർ ജി.എച്ച്.എസ്.എസ് (19), വെങ്ങാനൂര്‍ വി.പി.എസ് മലങ്കര എച്ച്.എസ്.എസ് (18) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. സീനിയർ ആൺകുട്ടികളുടെ 200 മീ. ഫ്രീസ്റ്റൈലിൽ ഒന്നാം സ്ഥാനം നേടിയ ബി.വി. ശ്രീഹരിയാണ് റെക്കോഡ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.