കോട്ടയം: സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച ചങ്ങനാശ്ശേരിയിൽ തുടക്കം. ചങ്ങനാശ്ശേരി എസ്.ബി, അസംപ്ഷൻ കോളജുകളിലായാണ് മത്സരങ്ങൾ. 14 ജില്ലകളിൽനിന്ന് പുരുഷ, വനിത വിഭാഗങ്ങളിൽ 28 ടീമുകൾ മത്സരിക്കും. കോട്ടയം ജില്ല ബാസ്കറ്റ് ബാൾ അസോ. നേതൃത്വത്തിൽ ഡിസംബർ ഏട്ടുവരെയാണ് മത്സരം. പെൺകുട്ടികളുടെ മത്സരങ്ങൾ അസംപ്ഷൻ കോളജിലും ആൺകുട്ടികളുടെ മത്സരങ്ങൾ എസ്.ബി കോളജിലുമായാണ് നടക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് ആറിന് എസ്.ബി കോളജിലെ മാർ ചാൾസ് ലവീഞ്ഞ് ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി വി.എൻ. വാസവൻ ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യും. ജില്ല ബാസ്കറ്റ്ബാൾ അസോ. പ്രസിഡൻറ് ഷാജി ജേക്കബ് പടിപ്പുരയ്ക്കൽ അധ്യക്ഷതവഹിക്കും. കോളജ് മാനേജർ മോൺ. തോമസ് പാടിയത്ത് മുഖ്യപ്രഭാഷണം നടത്തും.
ചാമ്പ്യൻഷിപ്പിെൻറ പ്രചരണാർഥം വിളംബരജാഥ നടത്തി. ചങ്ങനാശ്ശേരി സി.ഐ പ്രശാന്ത് കുമാർ ജാഥ ഫ്ലാഗ്ഓഫ് ചെയ്തു. ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കം പൂർത്തിയായതായി എസ്.ബി കോളജ് പ്രിൻസിപ്പൽ ഫാ. റെജി പി.കുര്യൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ൈവസ് പ്രിൻസിപ്പൽ ഫാ. ജോസ് ജോർജ്, ഷാജി ജേക്കബ്, ഫാ. മോഹൻ മാത്യു, രഞ്ജി മാവേലി എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.