ജർമനിയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ മിന്നും പ്രകടനം കാഴ്ചവെച്ച യു.എ.ഇയിലെ
പാരലിമ്പിക് താരങ്ങൾക്ക് നൽകിയ സ്വീകരണം
ദുബൈ: ജർമനിയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ മിന്നും പ്രകടനം കാഴ്ചവെച്ച യു.എ.ഇയിലെ പാരലിമ്പിക് താരങ്ങൾക്ക് സ്വീകരണം നൽകി. അബൂദബി കിരീടാവകാശി ശൈഖ് ഖാലിദിന്റെ നേതൃത്വത്തിലാണ് നിശ്ചയദാർഢ്യവിഭാഗം താരങ്ങൾക്ക് ഗംഭീര സ്വീകരണം നൽകിയത്.
സ്പെഷ്യൽ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ മിഡിലീസ്റ്റ് വടക്കനാഫ്രിക്കൻ രാജ്യമാണ് യു.എ.ഇ. 73 സ്വർണമെഡലുകളും, വെള്ളി, വെങ്കലം മെഡലുകളുമാണ് ഈ താരങ്ങൾ യു.എ.ഇയിലെത്തിച്ചത്. 72 അത്ലറ്റുകളടക്കം 167 താരങ്ങൾ ബെർലിനിൽ യു.എ.ഇക്ക് വേണ്ടി മത്സരിച്ചിരുന്നു.
നീന്തൽ, സൈക്കിളിങ്, കുതിരയോട്ടം, ജൂഡോ, ജിംനാസ്റ്റിക്സ്, സെയിലിങ് എന്നിവയിൽ മിന്നുന്ന പ്രകടനം കാഴ്ചവെക്കാൻ യു.എ.ഇ ടീമിന് കഴിഞ്ഞു. 2019 അബൂദബിയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിൽ യു.എ.ഇ 182 മെഡലുകൾ നേടിയിയിരുന്നു. ഭിന്നശേഷിക്കാരായ താരങ്ങൾക്ക് അവരുടെ കഴിവുകൾ പുറത്തെടുക്കാൻ എല്ലാവിധ പിന്തുണയും നൽകുമെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. സാമൂഹിക വികസന മന്ത്രി ഷമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്റൂഇയും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.