ധോണിയുടെ ഫാമിൽ വിളഞ്ഞ പഴങ്ങളും പച്ചക്കറികളും ദുബായിലേക്ക്​; രണ്ടാം ഇന്നിങ്​സിലും വിജയക്കൊടി പാറിച്ച്​ തല

റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ്​ ടീമി​െൻറ എക്കാലത്തേയും മികച്ച നായകന്മാരിൽ ഒരാളായ എം.എസ്​ ധോണി കഴിഞ്ഞ കുറേ വർഷങ്ങളായി ക്രിക്കറ്റിന് പുറത്തുള്ള വിവിധ സംരംഭങ്ങളിൽ നിക്ഷേപം നടത്തിവരുന്നുണ്ട്​. കഴിഞ്ഞ ആഗസ്​ത്​ 15ന്​ ക്രിക്കറ്റിൽ നിന്നും വിരമിച്ച 39കാരനായ ധോണി ത​െൻറ സമയവും ഉർജ്ജവും ​ഇപ്പോൾ ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് സ്വന്തം ഫാം ഹൗസിലാണ്​​​.

ക്രിക്കറ്ററുടെ തൊപ്പി മാറ്റി കർഷക​െൻറ തൊപ്പിയണിഞ്ഞ താരം ത​െൻറ ഫാം ഹൗസിൽ വിളഞ്ഞ വിവിധ പച്ചക്കറികളും പഴവർഗങ്ങളും ദുബായിലേക്ക്​ കയറ്റിയയക്കാനൊരുങ്ങുകയാണ്​. കയറ്റുമതിക്കായുള്ള ചർച്ചകളും ഒരുക്കങ്ങളും അവസാനത്തെ സ്​റ്റേജിലാണെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട്​ ചെയ്യുന്നു. റാഞ്ചിയിൽ നിന്ന്​ ദുബായിലേക്ക്​ പച്ചക്കറികൾ അയക്കുന്നതി​െൻറ ഉത്തരവാദിത്തം ഝാർഖണ്ഡ്​ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്​.

പച്ചക്കറികൾ യുഎഇയിൽ വിൽക്കുന്നതിനുള്ള ഏജൻസിയെയും കണ്ടെത്തി. ആൾ സീസൺ ഫാം ഫ്രെഷ് എന്ന ഏജൻസിയെയാണ്​ ചുമതലയ്ക്കായി തിരഞ്ഞെടുത്തത്​. ഇൗ ഏജൻസി ഗൾഫ് രാജ്യങ്ങളിലേക്ക് പച്ചക്കറികൾ അയയ്ക്കും.

റാഞ്ചിയിലെ സെംബോ ഗ്രാമത്തിലെ റിംഗ് റോഡിലാണ് ധോണിയുടെ ഫാം ഹൗസ്​ സ്ഥിതിചെയ്യുന്നത്​. സ്ട്രോബെറി, കാബേജ്, തക്കാളി, ബ്രൊക്കോളി, കടല, ഹോക്ക്, പപ്പായ എന്നിവയാണ്​ അവിടെ കൃഷിചെയ്യുന്നത്​. പച്ചക്കറികൾ നട്ടുവളർത്തുന്ന ഭൂമി 10 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു. ഫാം ഹൗസി​െൻറ മൊത്തം വിസ്തീർണ്ണം ഏകദേശം 43 ഏക്കർ വരും. ധോണിയുടെ ഫാമിൽ കൃഷി ചെയ്യുന്ന കാബേജ്, തക്കാളി, കടല എന്നിവയ്ക്ക് റാഞ്ചിയിൽ തന്നെ ആവശ്യക്കാരേറെയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.