അരങ്ങേറ്റം കുറിച്ച് നാലാം സീസണിൽ ഐ ലീഗ് കിരീടം. പുരുഷ-വനിത ഐ ലീഗിൽ ഒരേസമയം കിരീടം കൈവശം വെക്കുന്നവർ. അതിശയകരമാണ് മലബാറിയൻസിെൻറ ജൈത്രയാത്ര.
ജോലിതേടി ചെന്നൈയിലെത്തി രാജ്യമറിയുന്ന ചിട്ടി ഗ്രൂപ്പിെൻറ അധിപനായ ഗോകുലം ഗോപാലൻ എന്ന വ്യവസായിയിൽ നിന്നാണ് മലയാളികളുടെ പ്രിയപ്പെട്ട ക്ലബിെൻറ പിറവി. നൂറ്റാണ്ടിെൻറ പാരമ്പര്യമുള്ള മോഹൻ ബഗാനും, ഈസ്റ്റ് ബംഗാളും പതിറ്റാണ്ടുകളുടെ പരിചയമുള്ള ഗോവൻ ക്ലബുകൾ വാണ ഇന്ത്യൻ ഫുട്ബാളിലേക്ക് വലിയ അവകാശവാദങ്ങളുമായി കോഴിക്കോട് പിറവിയെടുത്ത ഗോകുലം ആദ്യമൊരു തമാശയായിരുന്നു. 2017ൽ മലബാറിലെ ഫുട്ബാൾ പ്രേമികളുടെ പ്രിയപ്പെട്ട ടീമായി പിറക്കുേമ്പാൾ ലക്ഷ്യം ഐ ലീഗ് കിരീടമാണെന്ന മാനേജ്മെൻറിെൻറ പ്രഖ്യാപനം ആരാധകർക്കും അതിശയോക്തിയായി.
എന്നാൽ, തൊട്ടതെല്ലാം പൊന്നാക്കിയ പാരമ്പര്യമുള്ള ഗോകുലത്തിൽ നിന്നും വന്ന ഫുട്ബാൾ ക്ലബിനും പിഴച്ചില്ല. ബിനോ ജോർജ്, ഗിഫ്റ്റ്റെയ്കാൻ, ഫെർണാണ്ടോ വലേര, ഒടുവിൽ ചാമ്പ്യൻ കോച്ചായ വിസെൻസോ അനിസെയും. നാലു വർഷം കൊണ്ട് അവർ ഇന്ത്യയിലെ മുൻനിര ക്ലബായി. അതും ഇന്ത്യൻ ഫുട്ബാളിെൻറ ഹൃദയഭൂമിയായ കൊൽക്കത്തയുടെ മണ്ണിൽ നിന്നും. ഡ്യൂറൻറ് കപ്പ് (2019), വനിത ഐ ലീഗ് (2020) എന്നീ കിരീടവിജയങ്ങൾക്കു പിന്നാലെ, ഐ ലീഗിലും കപ്പടിച്ചതോടെ മലയാളികൾക്കൊരു വിന്നിങ് ടീമായിരിക്കുന്നു.
1996ലാണ് ഇന്ത്യൻഫുട്ബാളിെൻറ പ്രീമിയർ ഡിവിഷൻ പോരാട്ടമായി ദേശീയ ലീഗ് ആരംഭിക്കുന്നത്. പ്രഥമ സീസണിൽ പൊലീസ് ടീമിലൂടെ കേരളം പങ്കാളിയായെങ്കിലും അഞ്ച് കളിയിൽ ഒരു ജയം പോലുമില്ലാതെ ടീം മടങ്ങി. അടുത്ത വർഷം എഫ്.സി കൊച്ചിൻ നാലാമതെത്തി. 1999-2000 സീസണിൽ എഫ്.സി കൊച്ചിനും എസ്.ബി.ടിയും പങ്കാളിയായെങ്കിലും കപ്പിലെത്തിയില്ല. 2002 സീസൺ വരെ എഫ്.സി കൊച്ചിൻ ലീഗിൽ സ്ഥിര സാന്നിധ്യമായുണ്ടായിരുന്നു.
2007-08 സീസണിൽ നാഷനൽ ലീഗ് ഐ ലീഗായി മാറി കൂടുതൽ പ്രഫഷനലായപ്പോൾ വിവ കേരള എന്ന ക്ലബ് കോഴിക്കോട് നിന്നും പിറവിയെടുത്തു. പ്രഥമ സീസണിൽ തന്നെ തരംതാഴ്ത്തപ്പെടാനായിരുന്നു വിധി. ഇടവേളക്കു ശേഷം 2010ൽ തിരിച്ചെത്തിയ വിവ, പിന്നീട് പേരുമാറ്റി ചിരാഗ് യുനൈറ്റഡായും 2012 വരെ ലീഗിൽ തുടർന്നു. ശേഷം, 2017-18ൽ ഗോകുലം കേരളയുടെ പിറവിയോടെയാണ് മലയാളിത്തമുള്ള ടീം ലീഗിലെത്തുന്നത്. ഇതിനിടയിൽ പിറന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു തവണ ഫൈനലിലെത്തിയെങ്കിലും മലയാളിക്ക് ആഘോഷിക്കാൻ ഒരു വിന്നിങ് ടീമില്ലായിരുന്നു. അരങ്ങേറ്റം കുറിച്ച് നാലാം സീസണിനൊടുവിൽ കപ്പടിച്ച ഗോകുലം ആ പരാതി പരിഹരിക്കുകയാണ്. ആദ്യ സീസണിൽ ഏഴും, രണ്ടാം സീസണിൽ പത്തും സ്ഥാനക്കാരായവർ 2019-20ൽ ജയൻറ് കില്ലർ ടീമായി പരിവേഷമണിഞ്ഞു. കോവിഡ് പാതിവഴിയിൽ മുടക്കിയ സീസണിൽ ആറാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. ഒടുവിൽ അരയും തലയും മുറുക്കി പുതു ടീമായി കളത്തിലിറങ്ങിയവർ അർഹിച്ച കിരീടവുമായാണ് കൊൽക്കത്തയിൽ നിന്നും മടങ്ങുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.