'ഞാനിപ്പോൾ പാതി ഇന്ത്യനാണ്​, അതിൽ അഭിമാനിക്കുന്നു'; ഡിവില്ലിയേഴ്സ് -വിഡിയോ

ദക്ഷിണാഫ്രിക്കയുടെ മുൻ നായകനും ഇതിഹാസ താരവുമായ എ.ബി.ഡിവി​ല്ലിയേഴ്​സ് ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്​. ഐ.പി.എൽ അടങ്ങുന്ന ട്വന്‍റി 20 ലീഗ്​ മത്സരങ്ങളിലും ഇനി എബിഡി ബാറ്റേന്തില്ല. 

തന്‍റെ തീരുമാനത്തെക്കുറിച്ച് ചാമ്പ്യൻ ബാറ്റ്​സ്​മാൻ വിശദീകരിക്കുന്നതിന്‍റെ വീഡിയോ അദ്ദേഹം അവസാനമായി കളിച്ച ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്​.

''ക്രിക്കറ്റ്​ കളിച്ചുകൊണ്ടിരുന്ന കഴിഞ്ഞ കുറേ​ വർഷങ്ങളിലായി ഒരുപാട്​ സമ്മിശ്ര വികാരങ്ങളാണുണ്ടായിരുന്നത്​, എന്നാൽ, കഴിഞ്ഞ മാസം മുതൽ കാര്യങ്ങൾ വളരെ വേഗത്തിൽ സംഭവിച്ചു. ഇത്​ കുറച്ചുകാലമായി എന്‍റെ മനസിലുണ്ടായിരുന്നു. ഇനിയങ്ങോട്ട്​ കുടുംബത്തിനൊപ്പമുള്ള സമയത്തിന് യഥാർത്ഥ മുൻഗണന നൽകാനും എനിക്ക് കഴിയുന്നിടത്തോളം എന്‍റെ തന്നെ ഏറ്റവും മികച്ച പതിപ്പാകാനുമുള്ള സമയമാണിതെന്ന് ഞാൻ ഒടുവിൽ തീരുമാനിച്ചിരിക്കുകയാണ്​,'' -ഡിവില്ലിയേഴ്സ് പറഞ്ഞു.

"ഞാൻ ജീവിതകാലം മുഴുവൻ ഒരു ആർസിബിയൻ ആയിരിക്കും. ആർസിബിയിലെ ഓരോ വ്യക്തിയും ഇപ്പോൾ എന്‍റെ കുടുംബമായി മാറിയിരിക്കുന്നു. ആളുകൾ ജീവിതത്തിലേക്ക്​ വരും, പോകും, എന്നാൽ ആർസിബിയിൽ ഞങ്ങൾ പരസ്പരം പുലർത്തുന്ന സ്​പിരിറ്റും സ്നേഹവും എപ്പോഴും നിലനിൽക്കും. ഞാനിപ്പോൾ പകുതി ഇന്ത്യക്കാരനായി, അതിലിപ്പോൾ അഭിമാനിക്കുകയും ചെയ്യുന്നു, -ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

Tags:    
News Summary - I have become half Indian over the years and I am proud of that AB de Villiers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.