ചെഗുവേരയുടെ അർജന്‍റീന, ഉറപ്പാണ്​ അർജന്‍റീന;​ അർജന്‍റീനയോട്​ ഇഷ്​ടം പ്രകടിപ്പിച്ച്​ രാഷ്​ട്രീയ നേതാക്കൾ

തിരുവനന്തപുരം: പന്തുരുളുന്നത്​ ലാറ്റിന അമേരിക്കയിലും യൂറോപ്പിലുമാണെങ്കിലും ഹൃദയമിടിക്കുന്നത്​ കേരളത്തിലാണ്​. കാൽപന്തിൻെറ ആരവങ്ങൾക്കൊപ്പം ചേരുകയാണ്​ രാഷ്​ട്രീയ കേരളവും. മലയാളികളുടെ ഇഷ്​ട ടീമുകളിലൊന്നായ അർജന്‍റീനക്ക്​ ഇഷ്​ടം പ്രഖ്യാപിച്ച്​ ഇതിനോടകം തന്നെ നിരവധി പേർ രംഗത്തെത്തി. മുൻ മന്ത്രിയും ഉടുമ്പൻ ചോല എം.എൽ.എയുമായ എം.എം മണി, മുൻ കായിക മന്ത്രി ഇ.പി ജയരാജൻ, യു.പ്രതിഭ എം.എൽ.എ, വി.ശശികുമാർ അടക്കമുള്ള സി.പി.എം നേതാക്കൾ അർജന്‍റീനക്ക്​ പിന്തുണയുമായെത്തി. അർജന്‍റീന ആരാധകരിൽ യൂത്ത്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ മാങ്കൂട്ടത്തിലും ഉൾപ്പെടും. 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡയലോഗ്​ ചേർത്താണ്​ എം.എം മണി അർജന്‍റീനക്ക്​ പിന്തുണ പ്രഖ്യാപിച്ചത്​.''ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമർശിക്കുന്നവരുണ്ടാകും, അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ...അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല...ചെഗുവേരയുടെ അർജൻറീന,മറഡോണയുടെ അർജന്‍റീന, അർജന്റീനയുടെ ഫാൻ'' എന്നാണ്​ എം.എം മണി ഫേസ്​ബുക്കിൽ കുറിച്ചു​.

Full View

എൽ.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ്​ മുദ്രാവാക്യമായ ഉറപ്പാണ്​ എൽ.ഡി.എഫ്​ എന്നത്​ ഉറപ്പാണ്​ അർജന്‍റീന എന്നാക്കിയാണ്​ ഇ.പി ജയരാജനും യു.പ്രതിഭ എം.എൽ.എയും പിന്തുണ പ്രഖ്യാപിച്ചത്​. വല്ലാത്തൊരു മൊഹബ്ബത്താണ് ഇവന്മാരാടെന്നായിരുന്നു വി.ശശികുമാർ അർജന്‍റീനക്ക്​ പിന്തുണ പ്രഖ്യാപിച്ച്​ കുറിച്ചത്​.

Full View

കോൺഗ്രസിന്‍റെ യുവ നേതാവ്​ രാഹുൽ മാങ്കൂട്ടത്തിൽ കോപ്പ അമേരിക്കയിൽ അർജന്‍റീനയോടൊപ്പവും യൂറോകപ്പിൽ ഫ്രാൻസിനോടൊപ്പവും ആണ്​. ''എന്‍റെ കളിയാരവങ്ങളെപ്പോഴും അർജന്‍റീനയോടൊപ്പമാണ്. അത് കോപ്പ അമേരിക്കയാലും, വേൾഡ് കപ്പായാലുമെല്ലാം''- രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്​ബുക്കിൽ കുറിച്ചു.

Full View

Tags:    
News Summary - cpim leaders supports argentina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.