സംസ്ഥാന കായിക യുവജനകാര്യ വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ വിവിധ ക്ലാസുകളിലേക്കുള്ള സെലക്ഷൻ നടപടികൾ ബുധനാഴ്ച തുടങ്ങും. ആറ്, ഏഴ്, എട്ട്, പ്ലസ്വൺ ക്ലാസുകളിലേക്ക് നേരിട്ടും ഒമ്പത്, പത്ത് ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
ആറ്, ഏഴ് ക്ലാസുകളിലേക്ക് കായികക്ഷമത പരീക്ഷയുടെയും എട്ട്, പ്ലസ് വൺ ക്ലാസുകളിലേക്ക് കായികക്ഷമതയുടെയും അതത് കായിക ഇനത്തിലെ മികവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷൻ.
ഒമ്പത്, പത്ത് ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രിക്ക് സംസ്ഥാനതലത്തിൽ മെഡൽ കരസ്ഥമാക്കിയവരോ തത്തുല്യ പ്രകടനം കാഴ്ചവെച്ചവരോ ആയിരിക്കണം. അത്ലറ്റിക്സ്, ബാസ്കറ്റ്ബാൾ, ബോക്സിങ്, ഹോക്കി, ജൂഡോ, വോളിബാൾ, ഗുസ്തി ഇനങ്ങളിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തായ്ക്വാൻഡോയിൽ പെൺകുട്ടികൾക്കുമാണ് അവസരം. ജനുവരി 10 മുതൽ 19 വരെ ഇനി പറയുന്ന കേന്ദ്രങ്ങളിലാണ് പ്രാഥമിക സെലക്ഷൻ നടപടികൾ. സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ട് ഫോട്ടോ, സ്പോർട്സ് ഡ്രസ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.dsya.kerala.gov.inൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.