എകത്രിൻബർഗ്: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ രണ്ടു താരങ്ങൾ സെമിയിൽ. ഏഷ്യൻ ഗെയിംസ്-ചാമ്പ്യൻഷിപ് ജേതാവ് അമിത് പൻഗാലും (52 കിലോ ൈഫ്ല വെയ്റ്റ്), കോമൺവെൽത്ത് ഗെയിംസ് വെള്ളിമെഡൽ ജേതാവ് മനിഷ് കൗശികുമാണ് (63 കിലോ) അവസാന നാലുപേരുടെ പോരാട്ടത്തിൽ ഇടം നേടി മെഡലുറപ്പിച്ചത്.
ക്വാർട്ടറിൽ ഫിലിപ്പീൻസിെൻറ കാർലോക പാമിനെ തോൽപിച്ചാണ് പൻഗാലിെൻറ മുന്നേറ്റം. കൗശിക് ബ്രസിലിെൻറ വാൻഡർസൻ ഒലിവേരയെ 5-0ത്തിന് ഇടിച്ചിട്ടു. അതേസമയം, സഞ്ജിത്, കവിന്ദർ ബിഷ്ത് എന്നിവർ ക്വാർട്ടറിൽ പുറത്തായി.
ലോകബോക്സിങ് ചാമ്പ്യൻഷിപ്പിൽ നാലു മെഡലുകളാണ് ഇന്ത്യയുടെ ഇതുവരെയുള്ള സമ്പാദ്യം. വിജേന്ദർ സിങ് (2009), വികാസ് ക്രിഷൻ (2011), ശിവ ഥാപ്പ (2015), ഗൗരവ് ബിദുരി (2017) എന്നിവരാണ് ഇതുവരെ മെഡൽ നേടിയവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.