അരങ്ങേറ്റത്തിൽ മഞ്​ജുവിന്​ ഫൈനൽ; വെങ്കലത്തിലൊതുങ്ങി മേരി കോം​

ഉലാൻ ഉഡെ (റഷ്യ): ഏഴാം ലോക ബോക്​സിങ്​ സ്വർണം സ്വപ്​നംകണ്ട്​ റിങ്ങിലിറങ്ങിയ ഇതിഹാസതാരം മേരി കോം​ (51 കി.) വെങ്കലത്തോടെ മടങ്ങിയപ്പോൾ ഇന്ത്യക്ക്​ ആശ്വാസമായി അരങ്ങേറ്റക്കാരി മഞ്​ജു റാണിയുടെ (48 കി. ) ഫൈനൽ പ്രവേശനം. ശനിയാഴ്​ച സെമിഫൈനലിനിറങ്ങിയ മറ്റു​ രണ്ട്​ ഇന്ത്യൻ ബോക്​സർമാരായ ജമുന ബോറയും ലോവ്​ലിന ബോർഗോഹെയ്​നും പരാജയം രുചിച്ച്​ വെങ്കലത്തിലൊതുങ്ങി.

തുർക്കിയു​െട ബുസെനാസ്​ കാകിറോഗ്ലുവാണ്​ മേരിയു​െട ​സ്വപ്​നങ്ങൾക്കുനേരെ നോക്കൗട്ട്​ പഞ്ച്​ അടിച്ചത്​. വെങ്കലം നേടിയ മേരി കോം ടൂർണമ​െൻറിൽ ഏറ്റവും കൂടുതൽ മെഡൽ സ്വന്തമാക്കുന്ന ബോക്​സറെന്ന നേട്ടം സ്വന്തമാക്കി. ഇതോടെ ടൂർണമ​െൻറിൽ ആറു സ്വർണം, ഒരു വെള്ളി, ഒരു വെങ്കലമടക്കം മേരി കോമി​​െൻറ മെഡൽ സമ്പാദ്യം എട്ടായി.


തായ്​ലൻഡി​​െൻറ ചുതാമത്​ രക്​സതിനെ ഇടിച്ചിട്ട മഞ്​ജു മേരി കോമിനു (2001) ശേഷം അരങ്ങേറ്റത്തിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ​േബാക്​സറെന്ന നേട്ടം സ്വന്തം പേരിലാക്കി. ഞായറാഴ്​ച നടക്കുന്ന ഫൈനലിൽ മഞ്​ജു റഷ്യയുടെ എകത്രീന പാൽട്​കേവയെ നേരിടും.

69 കി. വിഭാഗത്തിൽ ചൈനീസ്​ ബോക്​സർ യാങ്​ ലിയൂവിനോട്​ പൊരുതിത്തോറ്റാണ്​ ലോവ്​ലിനക്ക്​ തുടർച്ചയായ രണ്ടാം തവണയും വെങ്കലംകൊണ്ട്​ തൃപ്​തിപ്പെടേണ്ടിവന്നത്​. അരങ്ങേറ്റത്തിൽ സ്വർണം നേടാനുറച്ചെത്തിയ ജമുന ബോറക്ക്​ (54 കി.) ചൈനീസ്​ തായ്​പേയിയുടെ ഹുവാങ്​ സിയാവോയോടാണ്​ അടിയറവ്​ പറയേണ്ടിവന്നത്​.

Tags:    
News Summary - World Boxing Championships 2019 Semi-Final Highlights: Mary Kom Loses In Semis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.