സിൻസിനാറ്റി: യു.എസ് ഒാപൺ ഗ്രാൻഡ്സ്ലാമിന് മുന്നോടിയായ സിൻസിനാറ്റി മാസ്റ്റേഴ്സിൽ സെമി കാണാതെ റഫേൽ നദാൽ പുറത്ത്. എങ്കിലും തിങ്കളാഴ്ച പുറത്തുവരാനിരിക്കുന്ന എ.ടി.പി റാങ്കിങ്ങിൽ നദാൽ ഒന്നാം നമ്പറാവും. മൂന്നുവർഷത്തിനിടെ ഇതാദ്യമായാണ് സ്പാനിഷ് താരം സിംഗ്ൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്.
14 പേരുടെ മരണത്തിനിടയാക്കിയ ബാഴ്സലോണ ആക്രമണത്തിൽ അനുശോചനമറിയിച്ച് കറുത്ത ബാഡ്ജണിഞ്ഞ് കളിക്കാനിറങ്ങിയ നദാലിനെ ക്വാർട്ടറിൽ നിക് കിർഗിയോസാണ് വീഴ്ത്തിയത്.
ഒരു മണിക്കൂറും 20 മിനിറ്റും നീണ്ട മത്സരത്തിൽ 6-2, 7-5 സ്കോറിനായിരുന്നു കിർഗിയോസ് ഒന്നാം നമ്പർ പട്ടമണിയാനൊരുങ്ങുന്ന നദാലിനെ വീഴ്ത്തിയത്. എന്നാൽ, ഇൗ തോൽവി സ്പാനിഷ് താരത്തിെൻറ നമ്പർ വൺ പട്ടത്തിലേക്കുള്ള കുതിപ്പിന് തടസ്സമാവില്ല. റാങ്കിങ്ങിൽ ശക്തമായ വെല്ലുവിളിയായ റോജർ ഫെഡറർ സിൻസിനാറ്റിയിൽനിന്നും പിൻവാങ്ങിയതോടെയാണ് കരിയറിൽ നാലാംവട്ടവും നദാലിന് ഒന്നിലെത്താൻ വഴിതെളിഞ്ഞത്. തിങ്കളാഴ്ചയാണ് എ.ടി.പി പുതിയ പട്ടിക പുറത്തുവിടുന്നത്. നിലവിലെ ഒന്നാം നമ്പറായ ആൻഡി മറെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. 2014 ജൂൈലയിലാണ് നദാൽ അവസാനമായി ഒന്നാം സ്ഥാനത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.