Posted On
date_range Updated On
date_range ബെൽേഗ്രഡ് അന്താരാഷ്ട്ര ബോക്സിങ് ടൂർണമെൻറിൽ ഇന്ത്യക്ക് മൂന്നാം സ്വർണം
ന്യൂഡൽഹി: സെർബിയയിലെ ബെൽഗ്രേഡിൽ നടക്കുന്ന 56ാമത് അന്താരാഷ്ട്ര ബോക്സിങ് ടൂർണമെൻറിൽ 91 കിലോ വിഭാഗത്തിൽ സുമിത് സാങ്വാനും 51 കിലോ വിഭാഗത്തിൽ യുവതാരം നിഖാത് സറീനും ഇന്ത്യക്കായി സ്വർണം നേടി. പരിക്ക് മാറി തിരിച്ചെത്തിയ ഏഷ്യൻ വെള്ളി മെഡൽ ജേതാവ് കൂടിയായ സുമിത് എക്വഡോറിെൻറ കാസ്റ്റില്ലോ ടോറസിനെ 5-0ന് തോൽപിച്ചാണ് ജേതാവായത്.
മുൻ ലോക ജൂനിയർ ചാമ്പ്യനായ നിഖാത് തോളെല്ലിനേറ്റ പരിക്കിൽ നിന്ന് മുക്തയായെത്തിയാണ് സ്വർണം നേടിയത്. ഗ്രീക്ക് താരമായ എകത്രീനയെയാണ് തോൽപിച്ചത്. നേരേത്ത അൾജീരിയയുടെ മുഹമ്മദ് തൗരഗിനെ 5-0 ന് തോൽപിച്ച് ഹിമാൻഷു ശർമ 49 കിലോ വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. മൂന്ന് സ്വർണവും അഞ്ച് വീതം വെള്ളിയും വെങ്കലവുമുൾപ്പടെ 13 മെഡലുകളാണ് ടൂർണമെൻറിലെ ഇന്ത്യയുടെ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.