ന്യൂഡൽഹി: ഷൂട്ടിങ് ലോകകപ്പിൽ ആദ്യ രണ്ടു ദിവസത്തെ സ്വർണത്തിനുശേഷം ഇന്ത്യക്ക് നി രാശ. കഴിഞ്ഞ രണ്ടു ദിവസവും ഇന്ത്യൻ താരങ്ങൾ നിറംമങ്ങിയപ്പോൾ ഉറച്ച മെഡൽ പ്രതീക്ഷകൾ പൊലിഞ്ഞു.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ കൗമാരക്കാരി മനു ഭാകറും സീനിയർ താരം ഹീന സിദ്ദുവും ഫൈനൽ യോഗ്യതയില്ലാതെ പുറത്തായി. യോഗ്യത റൗണ്ടിൽ മനു ഭാകർ 14ഉം ഹീന സിദ്ദു 25ഉം സ്ഥാനത്തായിരുന്നു.
നേരേത്ത 25 മീറ്റർ പിസ്റ്റളിലും മനു ഭാകറിന് ഫൈനൽ ബർത്ത് നേടാനായില്ല. ചൊവ്വാഴ്ചത്തെ മറ്റിനങ്ങളിലും ഇന്ത്യൻ താരങ്ങൾക്ക് ഫൈനലിലെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.