എന്‍.ബി.എ  സ്വപ്നത്തില്‍  സെജിന്‍

കോട്ടയം: അമേരിക്കന്‍ ബാസ്കറ്റ്ബാള്‍ സംഘടനയായ എന്‍.ബി.എയുടെ ഇന്ത്യന്‍ അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ മലയാളി താരവും. തിരുവല്ലയില്‍നിന്നുള്ള സെജിന്‍ മാത്യുവിനാണ് നാഷനല്‍ ബാസ്കറ്റ്ബാള്‍ അസോസിയേഷനിലേക്ക്(എന്‍.ബി.എ) യോഗ്യത ലഭിച്ചിരിക്കുന്നത്. രാജ്യമൊട്ടാകെ ആറ് നഗരങ്ങളിലായി നടത്തിയ പരിശീലനത്തില്‍ പങ്കെടുത്ത 2500 കളിക്കാരില്‍ നിന്നായി 21 പേരെയാണ് എന്‍.ബി.എ തെരഞ്ഞെടുത്തത്. യു.പിയിലെ നോയിഡയിലാണ് അക്കാദമി ആരംഭിക്കുന്നത്. 

തിരുവല്ലയില്‍ നിന്നുള്ള ഈ 17കാരന്‍ കോഴഞ്ചേരി സെന്‍റ് തോമസ് എച്ച്.എസ്.എസ് വിദ്യാര്‍ഥിയാണ്. ഇന്ത്യയില്‍ ബാസ്കറ്റ്ബാളിന് കൂടുതല്‍ പ്രചാരം ലഭിക്കാനും രാജ്യത്തുനിന്നും മികവുറ്റ താരങ്ങളെ കണ്ടത്തൊനുമാണ് പുതിയ അക്കാദമികൊണ്ട് എന്‍.ബി.എ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന എന്‍.ബി.എ ജൂനിയര്‍ ബാസ്കറ്റ് ബാള്‍ ക്യാമ്പില്‍ മികച്ച താരമായി സിജിന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരുവല്ല ചന്ദ്രപുരത്തില്‍ പോള്‍ മാത്യുവിന്‍െറയും ശോഷയുടെയും മകനാണ്. കോഴഞ്ചേരി കുറിയന്നൂര്‍ സ്പോര്‍ട്സ് ഹോസ്റ്റലിലെ രാജു എബ്രഹാമാണ് സെജിന്‍െറ പരിശീലകന്‍.
 
Tags:    
News Summary - sejin mathew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.