ന്യൂഡൽഹി: ഉത്സവവേളകളിൽ രാഷ്ട്രത്തലവന്മാരുടെ ആശംസയും അവർക്ക് തിരിച്ചുള്ള ആശ ംസയും പുതുമയല്ല. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദീപാവലി ആശംസ നേർന്ന കായ ിക താരങ്ങളുടെ ട്വീറ്റ് വലിയ കോമഡിയായി. സ്ത്രീകളെ ബഹുമാനിക്കാനും ശാക്തീകരിക്കാ നുമുള്ള സർക്കാർ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞ് രാജ്യത്തെ പ്രമുഖ വനിത കായിക താരങ്ങൾ ദീ പാവലി ആശംസ നേർന്ന ട്വീറ്റാണ് പ്രധാനമന്ത്രിക്ക് ബൂമറാങ്ങായി മാറിയത്.
പ്രധാനമ ന്ത്രിക്ക് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സ്വന്തം കേന്ദ്രങ്ങളിൽനിന്നയച്ച സന്ദേശം അതേപോലെയാണ് താരങ്ങൾ പകർത്തിയത്. ബാഡ്മിൻറൺ താരങ്ങളായ സൈന നെഹ്വാൾ, പി.വി. സിന്ധു, എം.സി. മേരികോം, മുഖ്യ എതിരാളി നികാത് സരീൻ, ടി.ടി താരം മണിക ബത്ര എന്നിവരുടെ ‘ഈച്ചക്കോപ്പി’ ആരാധകരെ ചൊടിപ്പിച്ചു.
ഹരിയാനയുടെ ഗുസ്തി താരം പൂജ ദണ്ഡയുടെ നന്ദിപ്രകടനം അൽപം കൂടി കടന്നു. ട്വീറ്റ് ചെയ്യാനുള്ള സന്ദേശം സൂചിപ്പിച്ച് മുന്നിൽ ചേർത്ത ‘ടെക്സ്റ്റ്’ എന്ന വാക്ക് കൂടി പകർത്തിയായിരുന്നു പൂജ നന്ദി പറഞ്ഞത്. ദീപാവലി ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ െട്രൻഡായതും ഇതുതന്നെ. ‘ഭാരതിലക്ഷ്മി’ എന്ന ഹാഷ്ടാഗിൽ സ്ത്രീകളെ ആദരിക്കാനും ശാക്തീകരിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങൾക്ക് ദീപാവലി ദിനത്തിൽ നന്ദി. ഈ അംഗീകാരം കൂടുതൽ കഠിനാധ്വാനം ചെയ്യാനും അഭിമാനമുയർത്താനും ഞങ്ങൾക്ക് പ്രചോദനമാവും എന്നായിരുന്നു സന്ദേശം.
പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നും ലഭിച്ച സന്ദേശത്തിൽ സ്വന്തമായി ഒരു വരിയെങ്കിലും കൂട്ടിച്ചേർത്ത് താരങ്ങൾക്ക് ട്വീറ്റ് ചെയ്യാമായിരുന്നുവെന്നാണ് ആരാധകരുടെ പക്ഷം. സന്ദേശം കോപ്പിയടിക്കുന്നതിനെക്കാൾ റീട്വീറ്റ് ചെയ്യാമായിരുന്നില്ലേയെന്നും ചിലർ ചോദിക്കുന്നു. ‘പുതിയ ഇന്ത്യ; കോപ്പി ആൻഡ് പേസ്റ്റ്’ എന്നായിരുന്നു ഒരു മറുപടി ട്വീറ്റ്. ‘ഒരു രാജ്യം, ഒരു ട്വീറ്റ്’ എന്ന സ്വപ്നവും പ്രധാനമന്ത്രി പൂർത്തിയാക്കുന്നുവെന്ന് മറ്റൊരു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.