കൊച്ചി: ബാക്ഹോക്സ് ഹൈദരാബാദിനെ പൊളിച്ചടുക്കിയ ചെന്നൈ സ്പാര്‍ട്ടന്‍സിന് പ്രോ വോ ളി ലീഗിൽ ആദ്യ ജയം. സ്കോര്‍: 15-12, 15-12, 15-11, 15-10, 13-15. ഇതോടെ, രണ്ട്് കളികളില്‍നിന്ന് ചെന്നൈക്ക് രണ്ട് പേ ായൻറായി. 5-0ന് ജയിച്ച് മൂന്ന് പോയൻറ് നേടാനുള്ള അവസരം ചെന്നൈ നഷ്ടമാക്കി. ചെന്നൈ നിര യില്‍ അറ്റാക്കര്‍മാരായ നവീന്‍ രാജ ജേക്കബും (16 പോയൻറ്) റസ്ലാന്‍സ് സോറേക്കിന്സും (13 പോയൻറ്) തിളങ്ങി. നവീന്‍ രാജയാണ് കളിയിലെ കേമന്‍.
ഒന്നാം സെറ്റില്‍ തുടക്കം മുതല്‍ കുതിച്ച ഹൈദരാബാദ് അഞ്ച് പോയൻറ് നേടിയശേഷമാണ് ചെന്നൈ അക്കൗണ്ട് തുറന്നത്. ക്യാപ്റ്റന്‍ കാഴ്സന് ക്ലാര്‍ക്കും കര്ണാടകക്കാരന് അശ്വല്‍ റായ്യുമായിരുന്നു ചെെന്നെക്ക് ഭീഷണി. മലയാളി സെറ്റര്‍ കെ.ജെ. കപില്‍ദേവിന് പകരം വി. ഹരിഹരനെ പരീക്ഷിച്ചിട്ടും ചെന്നൈക്ക് മുന്നേറാനായില്ല.
രണ്ടാം സെറ്റില്‍ ചെന്നൈയുടെ നവീന്‍ രാജ ജേക്കബും റൂഡി വെറോഫും മലയാളി ബ്ലോക്കര്‍ അഖിനുമായിരുന്നു ഹൈദരാബാദിന് തലവേദന. മൂന്നാം സെറ്റിെൻറ ആദ്യപകുതിവരെ കളി ഒപ്പത്തിനൊപ്പമായിരുന്നു. തുടര്‍ന്ന്, ഹൈദരാബാദ് തളര്‍ന്നു. മൂന്നു സെറ്റില്‍ വിജയിച്ച ചെന്നൈയുടെ അടുത്ത ലക്ഷ്യം മത്സരം തൂത്തുവാരുകയെന്നതായിരുന്നു. എന്നാല്‍, ഹൈദരാബാദ് അവസാന സെറ്റില്‍ ആശ്വാസജയം നേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.