ബെർമിങ്ഹാം: ഇന്ത്യക്ക് കനത്ത തിരിച്ചടിയായി 2022 കോമൺവെൽത്ത് ഗെയിംസിൽനിന്ന് ഷൂട്ടിങ് ഒഴിവാക്കി. കോമൺവെ ൽത്ത് ഗെയിംസ് ഫെഡറേഷൻ എക്സിക്യൂട്ടിവ് ബോർഡ് യോഗമാണ് ഷൂട്ടിങ് ഒഴിവാക്കി, വനിതാ ക്രിക്കറ്റും ബീച്ച് വോളിബാളും പാരാ ടേബ്ൾ ടെന്നിസും ഗെയിംസ് ഇനമായി ഉൾപ്പെടുത്താൻ തീരുമാനിച്ചത്. 2022ൽ ബെർമിങ്ഹാമാണ് ഗെയിംസ് വേദി.
2018 ഗോൾ കോസ്റ്റിൽ ഏഴ് സ്വർണം ഉൾപ്പെടെ മെഡലുകളാണ് ഇന്ത്യ ഷൂട്ടിങ്ങിൽ നേടിയത്. കഴിഞ്ഞ തവണ തന്നെ ഷൂട്ടിങ്ങിനെ ഒഴിവാക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും വേൾഡ് ഷൂട്ടിങ് ഫെഡറേഷെൻറ ഇടപെടൽമൂലം ഗെയിംസ് ഫെഡറേഷൻ പിൻവാങ്ങി. എന്നാൽ, എതിർപ്പുകൾ വകവെക്കാതെയാണ് ഇപ്പോഴത്തെ നടപടി. പ്രതിഷേധവുമായി ഇന്ത്യൻ ഷൂട്ടർമാരും മറ്റും രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.