കോഴിക്കോട്: ആതിഥേയരായ കേരളത്തിെൻറ പുരുഷ, വനിത ടീമുകള്‍ 66ാമത് ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിെൻറ ക്വാര്‍ട്ടര്‍ ഫൈനലുറപ്പിച്ചു. പുരുഷന്മാര് ആന്ധ്രപ്രദേശിനെയും (27-25, 25-23, 25-14) വനിതകള്‍ ഉത്തര്‍പ്രദേശിനെയും (25-15, 25-10, 25-14) കീഴടക്കിയാണ് അവസാന എട്ടില്‍ സ്ഥാനമുറപ്പിച്ചത്. പുരുഷ വിഭാഗത്തില്‍ പൂള് എയിലെ പോരാട്ടത്തില്‍ ജെറോം വിനീതിെൻറ ഫസ്റ്റ് കോര്‍ട്ട് ഫിനിഷോടെ തുടങ്ങിയ ആദ്യസെറ്റില്‍ ആന്ധ്രയും പൊരുതിക്കളിച്ചത് കാണികളില്‍ ആവേശം പടര്‍ത്തി. അവസാനനിമിഷം വരെ കേരളത്തെ വിറപ്പിച്ചാണ് ആന്ധ്ര കീഴടങ്ങിയത്.
കേരളത്തിനായി വിബിനും അജിത് ലാലും പതിവ് ഫോമിലേക്കുയർന്നില്ല. മറുഭാഗത്ത് പ്രായം തളര്‍ത്താത്ത പോരാളിയായ മുന്‍ ഇന്ത്യന്‍ താരം വൈ. സുബ്ബറാവുവും നരേഷും ടീമിനായി പോയൻറുകള്‍ സ്വന്തമാക്കി. 15 പോയൻറ് വരെ ഒപ്പത്തിനൊപ്പം നിന്ന എതിരാളികള്ക്കെതിര മൂന്നു പോയൻറിെൻറ ലീഡ് നേടിയ കേരളം പിന്നീട് അല്പനേരം പതറി. സുബ്ബറാവുവും രാജശേഖറും പ്രതിരോധം തീര്‍ത്തതാണ് കേരളത്തിന് വിനയായത്. 23-23ലേക്ക് നീങ്ങിയ പോരാട്ടം സെറ്റര്‍ മുത്തുസ്വാമിയുടെ ഡ്രോപിെൻറയും രോഹിത്തിെൻറ കരുത്തുറ്റ സർവിസിെൻറയും ബലത്തില്‍ ആതിഥേയര്‍ക്ക് സ്വന്തമാകുകയായിരുന്നു.
കോഴിക്കോട് നടക്കുന്ന ദേശീയ സീനിയർ വോളിബാൾ മത്സരത്തിൽ കേരളവും ആന്ധ്രപ്രദേശും തമ്മിൽ നടന്ന പോരാട്ടം
രണ്ടാം സെറ്റില്‍ മുന്നേറ്റം തുടര്‍ന്ന ആതിഥേയർക്കെതിരെ 14-11ന് ആന്ധ്ര ലീഡ് നേടി. തുടര്‍ന്ന് ക്യാപ്റ്റന്‍ ജെറോം വിനീതിെൻറ വെടിക്കെട്ട് സ്മാഷുകളില്‍ ഒപ്പമെത്താനായിരുന്നു കേരളത്തിെൻറ ശ്രമം. അജിത് ലാലിന് പകരക്കാരനായി മുന്‍ ക്യാപ്റ്റന്‍ കെ.എസ്. രതീഷിനെ കോച്ച് കെ. അബ്ദുന്നാസര്‍ കളത്തിലിറക്കി. സീനിയര്‍ താരമായ രതീഷ് കോച്ചിെൻറ വിശ്വാസം കാത്ത് രണ്ട്് നിര്‍ണായക പോയൻറുകളും നേടിക്കൊടുത്തു. അവസാനഘട്ടത്തില്‍ കേരളത്തിനനുകൂലമായി റഫറി പോയൻറ് നല്‍കിയതിന് ആന്ധ്രക്കാര് പ്രതിഷേധമറിയിച്ചു. ഒടുവില്‍ 25-23ന് രണ്ടാം സെറ്റും കേരളത്തിെൻറ വഴിെക്കത്തി. കേരളത്തിെൻറ പ്രതിരോധത്ത വിറപ്പിച്ച ടി. നരേഷിന് പരിക്കേറ്റത് ആന്ധ്രയുടെ വീര്യം കുറച്ചു. പിന്നീട് അനായാസം സെറ്റും മാച്ചും കേരളം നേടിയെടുക്കുകയായിരുന്നു.
വനിതകളുടെ പൂള് എ പോരാട്ടത്തില്‍ ആദ്യ സെറ്റിലെ ഗംഭീര പോരാട്ടത്തിന് ശേഷം തമിഴ്നാട് നിലവിലെ ജേതാക്കളായ റെയില്‍വേസിനോട് കീഴടങ്ങി. സ്കോര്‍: 26-24, 25-11, 25-16. ഇന്ത്യന്‍ താരങ്ങളുടെ കരുത്തുറ്റ നിരയുമായെത്തിയ തീവണ്ടിപ്പടയില് മിനിമോള്‍ അബ്രഹാം, എം.എസ്. പൂര്‍ണിമ, എസ്. സൗമ്യ, ദേവിക ദേവരാജന്‍ എന്നിവര്‍ അണിനിരന്നു. ഇന്ത്യന്‍ താരം നിര്മലിെൻറയും മിനിമോള്‍ അബ്രഹാമിെൻറയും തകര്‍പ്പന്‍ ആക്രമണങ്ങളാണ് റെയില്‍വേക്ക് വിജയവും ക്വാര്‍ട്ടര്‍ പ്രവേശവും എളുപ്പമാക്കിയത്. ആദ്യ സെറ്റില്‍ 24-24 വെര ഒപ്പത്തിനൊപ്പം തമിഴ്നാടിെൻറ പെണ്‍കൊടികള്‍ പൊരുതിയെങ്കിലും റെയില്‍വേയുടെ പ്രഫഷനല്‍ മികവിനും പരിചയസമ്പത്തിനും മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശികളായ സെറ്റര്‍ ആര്.ജി. ആര്യയും ജ്യോത്സന ജോജിയും തമിഴ്നാടിനായി തിളങ്ങി. വെള്ളിയാഴ്ച വൈകീട്ട് 5.30ന് അവസാന പൂള് മത്സരത്തില്‍ കേരളത്തിെൻറ പുരുഷന്മാര് പഞ്ചാബിനെയും രാത്രി 8.30ന് വനിതകള്‍ മഹാരാഷ്ട്രയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.