കോഴിക്കോട്: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള ദീപശിഖയുടെ പ്രയാണത്തിന് മുൻ ഇന്ത്യൻ കോച്ച് എ. അച്യുതക്കുറുപ്പിെൻറ സ്മൃതിമണ്ഡപത്തിൽനിന്ന് തുടക്കം. അച്യുതക്കുറുപ്പിെൻറ മകൾ ആരാധന കുറുപ്പ് െകാളുത്തിയ ദീപശിഖ അർജുന അവാർഡ് ജേത്രി കെ.സി. ഏലമ്മ ഏറ്റുവാങ്ങി.
മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി, സി.െക. നാണു എം.എൽ.എ, സംഘാടക സമിതി ജനറൽ കൺവീനർ പ്രഫ. നാലകത്ത് ബഷീർ, സെക്രട്ടറി സി. സത്യൻ എന്നിവർ ചടങ്ങിൽ പെങ്കടുത്തു. ശനിയാഴ്ച മടപ്പള്ളിയിൽ അവസാനിച്ച ദീപശിഖ പ്രയാണം ഞായറാഴ്ച തലശ്ശേരിയിൽനിന്ന് തുടങ്ങി കൽപറ്റയിൽ സമാപിക്കും.
തിങ്കളാഴ്ച രാവിലെ താമരശ്ശേരിയിൽനിന്ന് പുനരാരംഭിക്കുന്ന പ്രയാണം വള്ളിക്കുന്നിൽ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.