Posted On
date_range Updated On
date_range തുർക്കി ഭാരോദ്വഹന ഇതിഹാസം സുലൈമാൻ ഒഗ്ലു അന്തരിച്ചു
ഇസ്തംബൂൾ: തുർക്കിയുടെ ‘പോകറ്റ് ഹെർകുലീസ്’ എന്നറിയപ്പെടുന്ന ഭാരോദ്വഹന ഇതിഹാസം നയീം സുലൈമാൻ ഒഗ്ലു (50) അന്തരിച്ചു. മൂന്നുതവണ തുർക്കിക്കായി ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ സുലൈമാൻ ഒഗ്ലു വാർധക്യസഹജമായ അസുഖം കാരണം ചികിത്സയിലായിരുന്നു. 1988 സോൾ ഒളിമ്പിക്സ്, 1992 ബാഴ്സലോണ ഒളിമ്പിക്സ്, 1996 അറ്റ്ലാൻറ ഒളിമ്പിക്സ് എന്നിവയിലായിരുന്നു 1.47 മീറ്റർ മാത്രം ഉയരമുള്ള സുലൈമാൻ ഒഗ്ലുവിെൻറ ഹാട്രിക് സ്വർണമെഡൽ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.