വിധിക്ക് മുന്നിൽ തളരില്ല; ഈ മനസും ശരീരവും

കോഴിക്കോട്: മുന്നിൽ വന്ന തടസ്സങ്ങളെ നിർഭയത്തോടെ നേരിട്ട് പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് അവൻ. പറക്കമുറ്റാത്ത പ് രായത്തിൽ വിധി പോളിയോ രോഗത്തിന്റെ രൂപത്തിൽ വന്നു പതിഞ്ഞപ്പോൾ തോറ്റ് തലകുഞ്ഞിക്കാതെ അവൻ മുന്നോട് കുതിച്ചു. പരി മിതികളെ കഠിനാധ്വനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ചുവടുപിടിച്ച് നേരിട്ടപ്പോൾ കോഴിക്കോട് വളയം സ്വദേശി മുഹമ്മദ് റാഹിൽ ഇരുപത്തിയൊന്നാം വയസ്സിൽ മിസ്റ്റർ കോഴിക്കോടായി മാറി നഗരത്തിലെ കൈയടി നേടി. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന സൗന്ദര്യമത്സരത്തിൽ ഭിന്നശേഷി വിഭാഗത്തിൽ സ്വർണമെഡൽ നേടിയാണ് നാദാപുരം ഗവ. കോളേജിലെ മൂന്നാംവർഷ ബിരുദവിദ്യാർഥി റാഹിൽ താരമായത്.

വാണിമേൽ അബ്ദുൾ മജീദിന്റെയും വളയം സ്വദേശി റംലയുടെയും മകനായ റാഹിൽ ഇന്നേവരെ അവന്റെ ജീവിതമോർത്ത് സങ്കടപ്പെട്ടില്ല. ചെറുപ്പത്തിൽ തന്നെ പോളിയോ പിടികൂടിയ അവനെ സ്കൂളിലും മറ്റും വീട്ടുകാർ എടുത്തു കൊണ്ടാണ് പോയിരുന്നത്. പ്രയാസങ്ങൾക്കിടയിലും പഠിക്കാണമെന്ന അടങ്ങാത്ത ആഗ്രഹം അവൻ വിടാതെ പിടിച്ചു. നടക്കാൻ ബുദ്ധിമുട്ടാണെങ്കിലും മറ്റു കുട്ടികൾ ക്രിക്കറ്റ് കളിക്കുമ്പോൾ റാഹിലും തന്റെ പരിമിതികൾ അറിഞ്ഞ് അവരോടൊപ്പം ചേരുമായിരുന്നു. എവിടെയും മാറിനിൽക്കാൻ തയ്യാറാകാതിരുന്ന മനസാണ് അവനെ ഉയരങ്ങളിലേക്ക് എത്തിക്കുന്നത്. മൂന്നുവർഷം മുമ്പ് നിശ്ചയദാർഢ്യത്തിന്റെ കരുത്തുമായി ബോഡി ബിൽഡിങ്‌ രംഗത്തേക്കിറങ്ങിയത്.

നാദാപുരത്തെ മിഷൻ ഫിറ്റ്നസ് ജിമ്മിലെ ട്രെയ്നർ ജറീഷിനെ സമീപിക്കുകയും ഈ രംഗത്ത് സജീവമാകുകയുമായിരുന്നു. സാമ്പത്തികമായും അല്ലാതെയുമുള്ള പിന്തുണ റാഹിലിന് കിട്ടിയപ്പോൾ രാവിലെയും വൈകുന്നേരവും തന്റെ മുച്ചക്രവാഹനത്തിൽ നാദാപുരത്തെ ജിമ്മിലെത്തി കഠിനാധ്വാനം ചെയ്യുകയായിരുന്നു. ജറീഷിന്റെ പിന്തുണയോടെയാണ് കഴിഞ്ഞ സൗന്ദര്യമത്സരത്തിൽ പങ്കാളിയായത്. ഇതിൽ ഭിന്നശേഷിവിഭാഗത്തിൽ ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ ഏഴോളം മത്സരാർഥികളെ പിന്തള്ളിയാണ് റാഹിൽ സ്വർണമെഡൽ കരസ്ഥമാക്കിയത്. റാഹിലിന്റെ വിജയം സാമൂഹികമാധ്യമങ്ങൾ വഴി ആഘോഷിക്കുകയാണ് സുഹൃത്തുക്കൾ. നാടിന്റെ നാനാഭാഗങ്ങളിലുള്ളവരുടെ അഭിനന്ദനപ്രവാഹമാണ് റാഹിലിനെ തേടിയെത്തുന്നുണ്ട്. 19ന് തൃശൂരിൽ നടക്കുന്ന മിസ്റ്റർ കേരള സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള കഠിനപരിശീലനത്തിലാണ് ഈ ചെറുപ്പക്കാരൻ.

Tags:    
News Summary - mohammed rahil body builder- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.