ന്യൂഡൽഹി: നിഖാത് സരീെൻറ പോരാട്ടത്തിനു മുന്നിൽ ഇന്ത്യൻ ബോക്സിങ് ഫെഡറേഷൻ വഴങ്ങി. ദേശീയ ട്രയൽസിൽ പങ്കെടുക്കാതെ മേരികോമിനെ നേരിട്ട് ഒളിമ്പിക്സ് യോഗ്യതാ റൗണ്ടിൽ അയക്കാനുള്ള തീരുമാനത്തിൽനിന്നും പിൻവാങ്ങിയ ഫെഡറേഷൻ മേരിയും നിഖാതും ഉൾപ്പെടെ നാലു പേരെ 51 കിലോ വിഭാഗം ദേശീയ ട്രയൽസിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചു.
ഇതോടെ, നിഖാതും മേരി കോമും തമ്മിലുള്ള ബോക്സിങ് പോരാട്ടത്തിനാണ് വഴിയൊരുങ്ങിയത്. ഡിസംബർ 27 മുതൽ 28 വരെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ട്രയൽസിൽ മേരി ഒന്നും നിഖാത് രണ്ടും റാങ്കിലാണ്. ആദ്യ റൗണ്ടിൽ മേരി നാലാം റാങ്കുകാരിയായ റിതു ഗ്രിവാലിനെയും നിഖാത് മൂന്നാം റാങ്കുകാരിയായ ജ്യോതി ഗുലിയയെയും നേരിടും.
ആദ്യ റൗണ്ടിലെ വിജയികൾ തമ്മിലാവും ഫൈനൽ. മേരിയും നിഖാതും ഒന്നാം റൗണ്ട് കടന്നാൽ ഇന്ത്യൻ ബോക്സിങ് ലോകം സാക്ഷിയാവുക വാശിയേറിയ പോരാട്ടത്തിനാവും. ഫൈനലിലെ വിജയിക്കാവും ഫെബ്രുവരി മൂന്നു മുതൽ 14 വരെ ചൈനയിലെ വുഹാനിൽ നടക്കുന്ന ഒളിമ്പിക്സ് ക്വാളിഫയറിൽ പങ്കെടുക്കാൻ യോഗ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.