???? ????? ???

ഫെഡറേഷന്‍ കപ്പ് വോളി: കേരളം റെയില്‍വേയെ തോല്‍പിച്ചു

വാരാണസി: റെയില്‍വേയെ പാളംതെറ്റിച്ച് കേരള വോളി സംഘത്തിന്‍െറ പടയോട്ടം വീണ്ടും. മാസങ്ങള്‍ക്കുമുമ്പ് ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ് ഫൈനലില്‍ കീഴടക്കിയ റെയില്‍വേയെ ഫെഡറേഷന്‍ കപ്പ് സെമിയിലും കീഴടക്കിയ കേരളം ഫൈനലില്‍. ഇന്ന് നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ കേരളം സര്‍വീസസിനെ നേരിടും. ആന്ധ്രപ്രദേശിനെ തോല്‍പിച്ചാണ് മലയാളികളടങ്ങിയ സര്‍വീസസ് ഫൈനലില്‍ കടന്നത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 3-1നായിരുന്നു കേരളത്തിന്‍െറ ജയം. സ്കോര്‍: 25-20, 25-23, 25-18, 25-21. റെയില്‍വേയെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെയായിരുന്നു കേരളം കീഴടക്കിയത്. ജെറോം വിനീത്, മുത്തുസാമി, വിബിന്‍ ജോര്‍ജ്, രതീഷ് എന്നിവരുടെ സേവനം മികച്ചുനിന്നു. ഇന്ന് വനിതകളിലും കിരീടനിര്‍ണയ പോരാട്ടത്തില്‍ കേരളമിറങ്ങും. റൗണ്ട്റോബിനിലെ അവസാന മത്സരത്തില്‍ റെയില്‍വേയാണ് എതിരാളി.
Tags:    
News Summary - kerala volley team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.