ബോക്​സിങ്​ താരം നീരജ്​ മരുന്നടിച്ചു; പിടിയിലായത് ടോക്യോ ഒളിമ്പിക്​സിലെ ഇന്ത്യൻ പ്രതീക്ഷ

ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്​സിൽ ഇന്ത്യ പ്രതീക്ഷ വെക്കുന്ന ബോക്​സർമാരിലൊരാളായ വനിത താരം നീരജ്​ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ടു. 2020 ടോക്യോ ഒളിമ്പിക്​​സിനുള്ള സാധ്യത പട്ടികയിൽ പേരുള്ള ഹരിയാനക്കാരി 57 കിലോഗ്രാം വിഭാഗത്തിലാണ്​ ഇടിക്കൂട്ടിലിറങ്ങുന്നത്​. കേന്ദ്ര കായിക മന്ത്രാലയത്തി​​െൻറ ടാർഗറ്റ്​ ഒളിമ്പിക്​ പോഡിയം (ടോപ്​) പദ്ധതിയിൽ 24കാരിയായ നീരജിനെ സെപ്​റ്റംബറിൽ ഉൾപ്പെടുത്തിയിരുന്നു.

പ്രകടനം മെച്ച​െപ്പടുത്താനുള്ള ലിഗാൻഡ്രോളും മറ്റു അനബോളിക്​ സ്​റ്റിറോയിഡുകളും നീരജ്​ ഉപയോഗിച്ചതായി സെപ്​റ്റംബർ 24ന്​ ശേഖരിച്ച​ സാമ്പ്​ൾ പരിശോധിച്ചതിൽ തെളിഞ്ഞതായി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) അറിയിച്ചു. ഖത്തറിലെ ആൻറി ഡോപിങ്​ ലാബിലാണ്​ പരിശോധന നടത്തിയത്​. ഇവരെ താൽക്കാലികമായി സസ്​പെൻഡ്​ ചെയ്​തിട്ടുണ്ട്​.

മുൻ ദേശീയ മെഡൽ ജേത്രിയായ നീരജ്​ ഈ വർഷം ബൾഗേറിയയിൽ നടന്ന സ്​ട്രാൻഡ്​യ മെമ്മോറിയൽ ടൂർണമ​െൻറിൽ വെങ്കലവും റഷ്യയിൽ നടന്ന ടൂർണ​െമൻറിൽ സ്വർണവും നേടിയിരുന്നു. ഗുവാഹതിയിൽ ഈ വർഷം നടന്ന ഇന്ത്യ ഓപണിലും സ്വർണം നേടിയിട്ടുണ്ട്​. ഈയിടെ റഷ്യയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും പ​ങ്കെടുത്തിരുന്നെങ്കിലും ആദ്യറൗണ്ടിൽ ​േതാറ്റ്​ പുറത്താവുകയായിരുന്നു. ഉത്തേജകം ഉപയോഗിച്ചതായി നീരജ്​ നാഡ അധികൃതരോട്​ സമ്മതിച്ചു.

‘ബി’ സാമ്പ്​ൾ പരിശോധനക്ക്​ അവർ വിസമ്മതിക്കുകയും ചെയ്​തു. താരം മരുന്നടിച്ചതായ വിവരം കഴിഞ്ഞയാഴ്​ചയാണ്​ തങ്ങളെ അറിയിച്ചതെന്നും അതുകൊണ്ടുത​െന്ന നടപടികളൊന്നും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും ബോക്​സിങ്​ ഫെഡറേഷൻ അധികൃതർ വ്യക്തമാക്കി. ദേശീയ ക്യാമ്പിൽനിന്ന്​ അവധിയെടുത്ത നീരജ്​ ഇപ്പോൾ എവിടെയാണെന്ന്​ തങ്ങൾക്കറിയില്ലെന്നും അവർ പറഞ്ഞു.


Tags:    
News Summary - International Medal-winning Boxer Neeraj Suspended for Failing Dope Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.