മെക്സികോ സിറ്റി: മെക്സികോയിൽ നടന്ന ലോകകപ്പ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ അവസാന ദിനം മെഡലുകെളാന്നും നേടാൻ സാധിച്ചില്ലെങ്കിലും കന്നി കിരീടവും ചൂടി ഇന്ത്യൻ താരങ്ങളുടെ മടക്കം. ഗ്വാഡലജാരയിൽ നടന്ന ഇൗ വർഷത്തെ ആദ്യ ലോകകപ്പ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മെഡൽനിലയിൽ ഒന്നാമതെത്തിയാണ് ഇന്ത്യ ജേതാക്കളായത്. ഷഹ്സാർ റിസ്വി, മനു ഭകർ, അഖിൽ ഷെറോൺ, ഒാംപ്രകാശ് മിതർവൾ എന്നിവർ സ്വർണം നേടി. അഞ്ജും മൗഡ്ഗിലിെൻറ വെള്ളിയും ജിതു റായ്, ദീപക് കുമാർ, രവി കുമാർ, മെഹുലി ഘോഷ് എന്നിവരുടെ വെങ്കലവുമടക്കം ആകെ ഒമ്പത് മെഡലുകളാണ് ഇന്ത്യ നേടിയത്. അമേരിക്ക രണ്ടും ചൈന മൂന്നും സ്ഥാനങ്ങളിലെത്തി.
പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ലോക റെക്കോഡോടെയണ് ഷഹ്സാൻ റിസ്വി സ്വർണം നേടിയത്. മുതിർന്ന താരം സഞ്ജീവ് രാജ്പുതിന് മെഡൽ നേടാൻ സാധിച്ചില്ലെങ്കിലും 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ അഖിൽ ഷെറോണിെൻറ സ്വർണമെഡൽ നേട്ടം തിളക്കമായി. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവ അടുത്തെത്തിനിൽക്കെ ഇന്ത്യൻ താരങ്ങളുടെ പ്രകടനം പ്രതീക്ഷക്കു വകനൽകുന്നുണ്ട്. സഞ്ജീവ് രാജ്പുത്, ജിതു റായ് തുടങ്ങിയ പരിചയസമ്പന്നർ നിറംമങ്ങിയപ്പോൾ യുവ താരങ്ങളുടെ പ്രകടനമാണ് ഏറ്റവും ശ്രദ്ധേയമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.