മോസ്കോ: ഇതുവരെ കണ്ടതൊന്നുമല്ല കളി. ഇനി കളിമാറും. പോരാട്ടം മുറുകും. തോൽവിയുടെ കയ്പിനും വിജയത്തിെൻറ മധുരത്തിനും വീര്യമേറും. റഷ്യ ലോകകപ്പിെൻറ ആവേശകരമായ രണ്ടാം ഘട്ടത്തിന് നാളെ മുതൽ കിക്കോഫ്. ജയിക്കുന്നവർക്കു മാത്രമാണ് ഇനി ഇടം. സമനിലയുടെ വിരസതക്ക് വിരാമമിടാൻ ഷൂട്ടൗട്ടിെൻറ ഭാഗ്യപരീക്ഷണം. ഭാഗ്യവും മിടുക്കുമുള്ളവർക്ക് ഇനി മുന്നേറാം. 32 ടീമുകളും എട്ട് ഗ്രൂപ്പുകളും 15 ദിവസവും നീണ്ട പ്രാഥമിക റൗണ്ട് പോരാട്ടത്തിന് അന്ത്യമായി. ആറ്റിക്കുറുക്കിയെടുത്ത 16 ടീമുകൾ ക്വാർട്ടർ ലക്ഷ്യമിട്ട് ബൂട്ടണിയും.
ഗ്രൂപ് ‘സി’ ജേതാക്കളായ ഫ്രാൻസും ഗ്രൂപ് ‘ഡി’ റണ്ണർ അപ്പായ അർജൻറീനയും തമ്മിലാണ് ആദ്യ മത്സരം. ശനിയാഴ്ച രാത്രി 7.30ന് കസാനിൽ കിരീട ഫേവറിറ്റുകളിൽ ഒരാളുടെ വിധി നിശ്ചയിക്കപ്പെടും. തൊട്ടുപിന്നാലെ സോച്ചിയിൽ ഗ്രൂപ് ‘എ’ ജേതാക്കളായ ഉറുഗ്വായും ‘ബി’ റണ്ണർഅപ്പായ പോർചുഗലും ഏറ്റുമുട്ടും. ഗ്രൂപ്പിൽ രണ്ടു ജയവും ഒരു സമനിലയുമായി ഒന്നാമതായാണ് ഫ്രാൻസിെൻറ വരവെങ്കിൽ അവസാന കളിയിലെ ത്രസിപ്പിക്കുന്ന ജയത്തിൽനിന്ന് ആവേശം ഉൾക്കൊണ്ടാണ് അർജൻറീനയുടെ ഉയിർത്തെഴുന്നേൽപ്.
നൈജീരിയക്കെതിരായ കളിയിൽ വീണ്ടെടുത്ത ആത്മവിശ്വാസവും െപ്ലയിങ് ഫോർമേഷനും കരുത്തരായ ഫ്രാൻസിനെ നേരിടാൻ അർജൻറീനക്ക് തുണയാവും. എന്നാൽ, താരപ്പടയുടെ ഫ്രാൻസ് ഇതുവരെ യഥാർഥ ഫോമിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നതാണ് ക്ഷീണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.