ബർലിൻ: റഷ്യയിൽ കിരീടം നിലനിർത്താനിറങ്ങുന്ന യോആഹിം ലോയ്വിനും സംഘത്തിനും ആവേശമായി ഗോൾ കീപ്പറും ക്യാപ്റ്റനുമായ മാനുവൽ നോയർ പരിക്ക് ഭേദമായി തിരിച്ചെത്തുന്നു. ശനിയാഴ്ച ഒാസ്ട്രിയക്കെതിരായി നടക്കുന്ന സൗഹൃദ മത്സരത്തിലായിരിക്കും ന്യൂയറുടെ തിരിച്ചുവരവ്. എട്ട് വർഷമായി ജർമൻ നിരയുടെ വലകാക്കുന്ന ന്യൂയർ കാൽപാദത്തിെൻറ അസ്ഥിക്ക് പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ ഒമ്പതുമാസമായി കളിക്കളത്തിന് പുറത്താണ്.
നിലവിൽ ഇറ്റലിയിൽ പരിശീലനത്തിലാണ് ജർമൻ ടീം. തിങ്കളാഴ്ച അണ്ടർ 20 ടീമുമായി നടത്തിയ പരിശീലന മത്സരത്തിൽ 30 മിനിറ്റ് സമയം ന്യൂയർ കളത്തിലിറങ്ങിയിരുന്നു. പരിശീലന മത്സരത്തിൽ ശാരീരികക്ഷമത പ്രകടിപ്പിച്ച ന്യൂയർ തന്നെ ഇതോടെ ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ഗോളിയാകുെമന്നും ഏതാണ്ട് ഉറപ്പായി. പുറത്താണെങ്കിലും 27 അംഗ ടീമിൽ പരിശീലകൻ ജോവാക്വിം ലോ നോയറെ ഉൾപ്പെടുത്തിയിരുന്നു.
ജൂൺ നാലിനാണ് 23 അംഗ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന ദിനം. കെവിൻ ട്രാപ്, മാർക് ആന്ദ്രെ ടെർ സ്റ്റെഗൻ, ബെർണാർഡ് ലെനോ ലോ എന്നിവർ മറ്റ് മൂന്ന് ഗോളികളാകുമെന്ന് ഗോൾ കീപ്പിങ് കോച്ച് ആന്ദ്രെ കോപ്കെ സൂചിപ്പിച്ചു. ജൂൺ എട്ടിന് സൗദി അറേബ്യക്കെതിരെയാണ് ജർമനിയുടെ അവസാന സന്നാഹ മത്സരം. സ്വീഡൻ, ദക്ഷിണ കൊറിയ, മെക്സിക്കോ എന്നിവർക്കൊപ്പം ഗ്രൂപ് എഫിലാണ് ജർമൻ പടയുടെ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.