പ്രാഗ്: ലോകകപ്പ് യോഗ്യത പോരാട്ടത്തിനായി യൂേറാപ്പിലെ വമ്പന്മാരായ ജർമനിയും ഇംഗ്ലണ്ടും ഇന്നിറങ്ങും. മെഡിറ്ററേനിയൻ സമുദ്രത്തിലെ ദ്വീപ് രാജ്യമായ മാൾട്ട ഇംഗ്ലണ്ടിന് എതിരാളികളായെത്തുേമ്പാൾ, ശക്തരായ ചെക്റിപ്പബ്ലിക്കാണ് നിലവിലെ ചാമ്പ്യന്മാരായ ജർമനിയുടെ എതിരാളികൾ. പുലർച്ചെ നടക്കുന്ന മത്സരത്തിൽ ബ്രസീൽ, എക്വഡോറിനെയും നേരിടും.
ഇംഗ്ലണ്ട് x മൾട്ട
ഗ്രൂപ് ‘എഫിൽ’ 14 പോയൻറുമായി മുന്നിട്ടുനിൽക്കുന്ന ഇംഗ്ലണ്ടിന് മാൾട്ട ഒരു എതിരാളികളെ അല്ല. ആറു യോഗ്യത മത്സരങ്ങളിൽ ഒന്നിൽപോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇൗ ദ്വീപ് സംഘത്തിനെ തോൽപിക്കാനാവുമെന്നുറപ്പായതിനാൽ, കോച്ച് സൗത്ത് ഗെയ്റ്റിനിത് പരിശീലന മത്സരം മാത്രമാണ്. ആറു മത്സരങ്ങളിൽ ഒന്നിൽപോലും തോൽവിയറിയാതെയാണ് ഇംഗ്ലണ്ടിെൻറ കുതിപ്പ്. നാലിലും വിജയേത്താടെ മുന്നേറിയപ്പോൾ, രണ്ടു മത്സരത്തിൽ സമനില വഴങ്ങുകയായിരുന്നു. എന്നാൽ, അവസാന മത്സരത്തിൽ താര സമ്പത്തുമായി ഫ്രാൻസിൽ സൗഹൃദ മത്സരത്തിനെത്തിയ ഹാരികെയ്നും സംഘത്തിനും ആതിഥേയരോട് 3-2ന് തോൽവി വഴങ്ങിയിരുന്നു. ദുർബല രാജ്യമായതിനാൽ പുതുതാരങ്ങളെ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് കോച്ച് ഗരത് സൗത്ത് ഗെയ്റ്റ്. മറുവശത്ത് മാൾട്ടയുടെ പ്രതീക്ഷ മുഴുവൻ അവസാനിച്ചതാണ്. സ്േകാട്ട്ലൻഡിനോട് അഞ്ചു ഗോളുകൾക്ക് തകർന്നതിനുശേഷം അവസാന മത്സരത്തിൽ സ്ലോവേനിയയോടും (2-0) തോൽക്കാനായിരുന്നു വിധി.
ചെക് റിപ്പബ്ലിക് x ജർമനി
ഗ്രൂപ് ‘സി’യിൽ അതികായരാണ് ജർമനി. ആറിൽ ആറും വിജയം മാത്രം. എന്നാൽ, ശക്തരായ ചെക് റിപ്പബ്ലിക്കിനെതിരെ ജർമനിക്ക് കളി അൽപം കഠിനമായിരിക്കും. കോൺഫെഡറേഷൻസ് കപ്പ് ചാമ്പ്യന്മാരായ യുവനിരയിൽ മിക്ക താരങ്ങളും ഇന്ന് കളത്തിലിറങ്ങിയേക്കാം. മറുവശത്ത് ചെക് റിപ്പബ്ലിക്കിന് മത്സരം നിർണായകമാണ്. ഗ്രൂപ്പിൽ വടക്കൻ അയർലൻഡിനു പിറെക മൂന്നാം സ്ഥാനത്താണ് ചെക് റിപ്പബ്ലിക്. ഒരു തോൽവിയും മൂന്ന് സമനിലയും കുരുങ്ങിയതാണ് ചെക്കിന് വിനയായത്. മത്സരം വിജയിച്ചാൽ മാത്രമേ റഷ്യയിലേക്കുള്ള ടിക്കറ്റിൽ ചെക് റിപ്പബ്ലിക്കിന് പ്രതീക്ഷ പുലർത്താൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.