കൊച്ചി: പുതിയ സീസണിൽ മഞ്ഞപ്പടയുടെ പ്രതിരോധ കോട്ട ആരു കാക്കുമെന്ന ചേദ്യം ഇനി അവസാനിപ്പിക്കാം. കളികളും ക്ലബുകളും ഏറെ കണ്ട ഒരു മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ഇത്തവണ െഎ.എസ്.എല്ലിലെ ഗ്ലാമർ ടീം കേരള ബ്ലാസ്റ്റേഴ്സിനായി കോട്ടകെട്ടാൻ എത്തുന്നു. പേര് വെസ് ബ്രോൺ. 300ഒാളം മത്സരങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡിനായി പ്രതിരോധം കാത്ത വിശ്വസ്തൻ. ഇൗ ഇംഗ്ലീഷുകാരെൻറ പരിചയസമ്പത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിശ്വസിക്കാം.
മുൻ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ കോച്ചും നിലവിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ മാനേജറുമായ റെനെ മ്യൂലസ്റ്റീനിെൻറ വിളിേകട്ടാണ് ബ്ലാക്ബേൺ റോവേഴ്സിനായി കളിച്ചുകൊണ്ടിരുന്ന വെസ് ബ്രൗൺ കേരളത്തിലേക്ക് പന്തുതട്ടാനെത്തുന്നത്. ഒന്നര പതിറ്റാണ്ടോളം കാലം യുനൈറ്റഡിനോടൊപ്പം പിഴക്കാതെ കോട്ടകെട്ടിയ ബ്രൗണിനെ കുറിച്ച് ക്ലബിെൻറ എക്കാലത്തെയും ഇതിഹാസ കോച്ച് സർ അലക്സ് ഫെർഗൂസൻ പറഞ്ഞത് ഇങ്ങനെ: ‘‘ഇൗ ക്ലബിെൻറ നാച്വറൽ ഡിഫൻസിെൻറ പ്രതീകമാണ് ബ്രൗൺ. അടുത്തകാലത്തൊന്നും മാഞ്ചസ്റ്ററിന് ഇത്രയും മികച്ച ഒരു ഡിഫൻഡറെ ലഭിച്ചിട്ടില്ല’’.
12ാം വയസ്സിലാണ് ബ്രൗൺ ഫുട്ബാൾ ലോകത്തെ വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡിൽ കളിപടിക്കാൻ ചേരുന്നത്. പിന്നീട് 15 വർഷത്തോളം ചെമ്പടയുടെ കൂടെത്തന്നെയായിരുന്നു. ഒാൾഡ്ട്രാഫോഡ് ബ്രൗണിന് വീടിനേക്കാൾ വലിയ സേങ്കതമായിമാറി. 1992 മുതൽ മാഞ്ചസ്റ്ററിെൻറ യൂത്ത് ക്ലബിൽ അരങ്ങേറി. രണ്ടു വർഷത്തിനുള്ളിൽ എഫ്.എ യൂത്ത് കപ്പിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് യൂത്ത് ടീം ചാമ്പ്യന്മാരായപ്പോൾ, യങ് പ്ലയർ ഒാഫ് ദ ഇയർ പുരസ്കാരം ബ്രൗണിനെ തേടിയെത്തി.
ഫെർഗൂസൻ യുഗത്തിലെ ശക്തൻ 1998ലാണ് ബ്രൗൺ സീനിയർ ടീമിൽ ആദ്യം ഇടംപിടിക്കുന്നത്. ഇക്കാലത്ത് ഫെർഗൂസെൻറ ചുമലിലേറി യുനൈറ്റഡ് നേട്ടങ്ങളിൽനിന്ന് നേട്ടങ്ങളിലേക്ക് പടികയറുന്ന കാലം. ബ്രൗണിെൻറ ഡിഫൻസിവ് കളിയിലെ മിടുക്ക് മനസ്സിലാക്കിയ ഫെർഗൂസൻ താരത്തെ ചേർത്തുപിടിച്ചു. പിന്നീടങ്ങോട്ട് ചെമ്പടയുടെ ഒഴിച്ചുകൂടാൻ പറ്റാത്ത താരമായി ബ്രൗൺ മാറി. എഫ്.എ കപ്പിൽ ലീഡ്സ് യുനൈറ്റഡിനെതിരെയാണ് മാഞ്ചസ്റ്ററിനായി ആദ്യ മത്സരത്തിനിറങ്ങുന്നത്. ഇൗക്കാലയളവിൽ മാഞ്ചസ്റ്റർ യുനൈറ്റഡിൽ വന്നുപോയ എല്ലാ ഇതിഹാസങ്ങളോടൊപ്പവും പന്തു തട്ടാനുള്ള ഭാഗ്യവും ബ്രൗണിനുണ്ടായി. ക്രിസ്റ്റ്യാനോ റൊണാൾഡോ, റ്യാൻ ഗിഗ്സ്, റുഡ്വാൻ നിസ്റ്റൽ റൂയി തുടങ്ങിയവരോടൊപ്പം കാൽപന്തുകളിയിൽ യുനൈറ്റഡ് നേട്ടങ്ങൾ കൊയ്ത് മുന്നേറിയപ്പോൾ, എതിർ മുന്നേറ്റങ്ങൾ തകർത്ത് കോട്ടകാക്കാൻ ബ്രൗൺ കൂടെയുണ്ടായിരുന്നു. അലക്സ് ഫെർഗൂസൻ എന്ന ഇതിഹാസ പരിശീലകെൻറ സുവർണകാലഘട്ടം കൂടിയായിരുന്നു ഇത്.
2007-08 സീസണായിരുന്നു ബ്രൗണിന് ഏറ്റവും മികച്ച ടൈം. ഇൗ സീസണിൽ മിക്ക മത്സരങ്ങളിലും കളത്തിലിറങ്ങിയ ബ്രൗൺ ചാമ്പ്യൻസ് ലീഗിൽ ക്ലബിനെ കിരീടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ചെൽസിക്കെതിരെയായിരുന്നു ഫൈനൽ. ക്രിസ്റ്റ്യാനോ റൊണാൾഡോ 26ാം മിനിറ്റിൽ നേടിയ ഗോളിന് ബ്രൗണായിരുന്നു അസിസ്റ്റ് നൽകിയത്. മത്സരത്തിൽ െപനാൽറ്റി ഷൂട്ടൗട്ടിൽ യുനൈറ്റഡ് വിജയിക്കുേമ്പാൾ സ്പോട്ട് കിക്ക് ഗോളാക്കി ബ്രൗൺ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 2011 ജൂലൈയിലാണ് ദീർഘകാലത്തെ മാഞ്ചസ്റ്റർ യുൈനറ്റഡ് ബന്ധം അവസാനിപ്പിച്ച് ക്ലബ് വിടുന്നത്. സണ്ടർലൻഡിലായിരുന്നു പിന്നീട് തട്ടകം. .
രണ്ടുതവണ ഫൈനലിലെത്തിയിട്ടും കിരീടം ചൂടാൻ കഴിയാതെ വന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ കപ്പ് നേടിക്കൊടുത്തിെട്ട മടക്കമുള്ളൂവെന്ന് വെസ് ബ്രൗൺ കരാറിലൊപ്പിട്ടതിനുേശഷം പ്രതികരിച്ചു. 37 വയസ്സു കഴിെഞ്ഞങ്കിലും പ്രായത്തെ അനുഭവസമ്പത്തുകൊണ്ട് ബ്രൗൺ മറികടക്കുമെന്നാണ് ബ്ലാസ്റ്റേഴ്സ് കോച്ച് മ്യൂലൻസ്റ്റീനിെൻറ പ്രതീക്ഷ.
വെസ് ബ്രൗൺ മുഴുവൻ പേര്: വെസ്ലി മൈക്കൽ ബ്രൗൺ
ജനനം: 1979 ഒക്ടോബർ 13, മാഞ്ചസ്റ്റർ
വയസ്സ്: 37
െപാസിഷൻ: ഡിഫൻഡർ
1999-2010: ഇംഗ്ലണ്ട് ടീം
1992-96: മാഞ്ചസ്റ്റർ യുനൈറ്റഡ് യൂത്ത് ടീം
1996-2011: മാഞ്ചസ്റ്റർ യുനൈറ്റഡ്
2011-2016: സണ്ടർലൻഡ്
2016-2017: ബ്ലാക്ബേൺ റോവേഴ്സ്
നേട്ടങ്ങൾ: യുവേഫ ചാമ്പ്യൻസ് ലീഗ് (2), പ്രീമിയർ ലീഗ് (5), എഫ്.എ കപ്പ് (2), ഫുട്ബാൾ ലീഗ് കപ്പ് (2), കമ്യൂണിറ്റി ഷീൽഡ് (3).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.