മുംബൈ: െഎ.പി.എൽ ക്രിക്കറ്റ്, െഎ.എസ്.എൽ ഫുട്ബാൾ മാതൃകയിൽ രാജ്യത്തെ വോളിബാൾ പ്രേമികൾക്ക് ആവേശവുമായി പ്രഫഷനൽ വോളി ലീഗ് വരുന്നു. വോളിബാൾ ഫെഡറേഷൻ ഒാഫ് ഇന്ത്യ (വി.എഫ്.െഎ)ക്ക് കീഴിൽ ആഗസ്റ്റിലെ ജകാർത ഏഷ്യൻ ഗെയിംസിന് ശേഷമായിരിക്കും ടൂർണമെൻറ്.
വോളിബാളിെൻറ പ്രചാരം വർധിപ്പിക്കുക എന്ന ഉദ്ദേശ്യം മുൻനിർത്തിയാണ് പ്രോ വോളിബാൾ ലീഗിന് തുടക്കം കുറിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ആദ്യ സീസണിൽ ആറു ടീമുകളാണ് അണിനിരക്കുക. ജൂലൈയിലാണ് താരലേലം. ദേശീയ ചാമ്പ്യന്മാരായ കേരളത്തിൽനിന്നുള്ള ടീമിനായി പ്രമുഖർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.