Posted On
date_range Updated On
date_range ഉറുഗ്വായിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് പെറു കോപ അമേരിക്ക സെമിയിൽ
സാൽവദോർ: ഉറുഗ്വായിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് പെറു കോപ അമേരിക്ക ടൂർണമെൻറ് സെമി ഫൈനലിൽ. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെയാണ് മൽസരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അഞ്ച് കിക്കുകളും പെറു വലയിലെത്തിച്ചപ്പോൾ ഉറുഗ്വായി ഒരു കിക്ക് പാഴാക്കി.
ഉറുഗ്വായിയുടെ ആദ്യ കിക്കെടുത്ത ലൂയി സുവാരസിന് പിഴച്ചു. പിന്നീടുള്ള കിക്കുകളെല്ലാം വലയിലെത്തിച്ചെങ്കിലും ആദ്യത്തെ പിഴവിന് മൽസരം തന്നെ ഉറുഗ്വായിക്ക് വില കൊടുക്കേണ്ടി വന്നു. നിശ്ചിത സമയത്ത് ഉറുഗ്വായ് നിരവധി അവസരങ്ങൾ തുറന്നെടുത്തെങ്കിലും അതൊന്നും ഗോളാക്കാനായില്ല.
ജൂലൈ നാലിന് നടക്കുന്ന സെമി ഫൈനലിൽ പെറു ചിലിയെ നേരിടും. കരുത്തരായ ബ്രസീലും അർജൻറീനയും തമ്മിലാണ് ആദ്യ സെമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.