സാൻറിയാഗോ (ചിലി): അണ്ടർ 17 ലോകകപ്പ് വേദിയായി നറുക്കുവീഴുേമ്പാൾ കൊച്ചിയും ഗോവയും കൊൽക്കത്തയുമെല്ലാം ഒരുപക്ഷേ ആവേശത്തോടെ കാത്തിരുന്നത് ഇവരെയാവും. ഡീഗോ മറഡോണയുടെയും ലയണൽ മെസ്സിയുടെയും പിന്മുറക്കാരായ അർജൻറീനയെ. പക്ഷേ, ആ ആവേശം നുണയാൻ ഇന്ത്യൻ മണ്ണിന് ഭാഗ്യമില്ല. അണ്ടർ 17 ലോകകപ്പിെൻറ െതക്കനമേരിക്കൻ യോഗ്യതമത്സരത്തിെൻറ ആദ്യ റൗണ്ടിൽ തന്നെ അർജൻറീന പുറത്ത്. ബദ്ധവൈരിയായ ബ്രസീലുമായി നിർണായക മത്സരത്തിൽ തോറ്റതോടെ അർജൻറീനയുടെ ലോകകപ്പ് മോഹങ്ങൾ മുളയിലേ വാടിപ്പോയി. അതേസമയം, തുടർച്ചയായ ജയങ്ങളോടെ ബ്രസീൽ ഇന്ത്യയിലേക്കുള്ള പകുതിദൂരം വിജയകരമായി താണ്ടി.
അണ്ടർ 17 തെക്കനമേരിക്കൻ യോഗ്യത ചാമ്പ്യൻഷിപ്പിെൻറആദ്യ റൗണ്ടിലാണ് അർജൻറീനയുടെ മടക്കം. വൻകരയിലെ മറ്റൊരു പ്രബല സംഘമായ ഉറുഗ്വായ്ക്കും ഇന്ത്യയിലേക്ക് യോഗ്യതയില്ല. ചിലിയിൽ നടക്കുന്ന യോഗ്യത ചാമ്പ്യൻഷിപ് ഗ്രൂപ് ‘ബി’യിൽ ബ്രസീലിനൊപ്പം മത്സരിച്ച അർജൻറീന നാലു കളിയിൽ ഒരു ജയവും മൂന്നു തോൽവിയുമായി നാലാം സ്ഥാനക്കാരായി. ഗ്രൂപ്പിലെ ആദ്യ രണ്ടു തോൽവിക്കുശേഷം പെറുവിനെ 3^0ത്തിന് തോൽപിച്ച് പ്രതീക്ഷ നിലനിർത്തിയ അർജൻറീനയെ, കഴിഞ്ഞ രാത്രിയിലെ പോരാട്ടത്തിലാണ് ബ്രസീൽ 2^0ത്തിന് തോൽപിച്ചത്.
ഇതോടെ, ഗ്രൂപ്പിൽനിന്ന് ഒരു തോൽവിയും വഴങ്ങാതെ ബ്രസീലും പരഗ്വേയും മൂന്നാം സ്ഥാനക്കാരായ വെനിസ്വേലയും രണ്ടാം റൗണ്ടിൽ കടന്നു. അർജൻറീനക്കു പിന്നാലെ പെറുവും പുറത്തായി. ഗ്രൂപ് ‘എ’യിൽനിന്ന് ചിലി, കൊളംബിയ, എക്വഡോർ എന്നിവർ രണ്ടാം റൗണ്ടിൽ കടന്നപ്പോൾ ഉറുഗ്വായ്യും ബൊളീവിയയുമാണ് പുറത്തായത്. 1985ൽ അണ്ടർ 17 ലോകകപ്പ് പോരാട്ടം ആരംഭിച്ചശേഷം നാലാം തവണയാണ് അർജൻറീനക്ക് യോഗ്യതയില്ലാതാവുന്നത്. 1987, 1999, 2005 വർഷങ്ങളിൽ ഇവർക്ക് ഫൈനൽ റൗണ്ടിൽ കടക്കാനായില്ല. 13 തവണ ലോകകപ്പിൽ കളിച്ചപ്പോൾ, മൂന്നു തവണ മൂന്നാം സ്ഥാനക്കാരായതാണ് ഏറ്റവും മികച്ച പ്രകടനം. ഉറുഗ്വായ്ക്ക് തുടർച്ചയായ രണ്ടാം തവണയാണ് യോഗ്യതയില്ലാതാവുന്നത്. 2011ൽ റണ്ണർ അപ്പായിരുന്നു ഉറുഗ്വായ്. കൊച്ചി അടക്കം രാജ്യത്തെ ആറു നഗരങ്ങൾ വേദിയാവുന്ന കൗമാര ലോകകപ്പിന് ഒക്ടോബർ ആറിന് കിക്കോഫ് കുറിക്കും.
ആറു ടീമുകൾ; നാലു ടിക്കറ്റ്
ആദ്യ റൗണ്ടിൽ ഇരു ഗ്രൂപ്പുകളിൽനിന്നായി യോഗ്യത നേടിയ ആറു ടീമുകൾ ഫൈനൽ റൗണ്ടിൽ മത്സരിക്കും. ഇവരിൽനിന്നുള്ള നാലു സ്ഥാനക്കാരാവും ഇന്ത്യയിൽ ലോകകപ്പിൽ പന്തുതട്ടുക. ചൊവ്വാഴ്ച മുതൽ 19 വരെയാണ് ഫൈനൽ റൗണ്ട്. ബ്രസീൽ, ചിലി, കൊളംബിയ, എക്വഡോർ, പരഗ്വേ, വെനിസ്വേല എന്നിവരാണ് ഫൈനൽ റൗണ്ട് കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.