കാണികള്‍ക്ക് നിയന്ത്രണം വേണ്ടായിരുന്നു–​ ഐ.എം. വിജയന്‍

കാണികള്‍ക്ക് ഫിഫ നിയന്ത്രണമേര്‍പ്പെടുത്തിയത് മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് നല്ല കളി കാണാനുള്ള അവസരം നഷ്​ടമാക്കിയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ ഐ.എം. വിജയന്‍. ഫിഫയെ സംബന്ധിച്ച് സുരക്ഷയാണ് പ്രശ്നം. എന്നാല്‍, കാണികള്‍ക്ക് ലോകകപ്പ് കണ്‍മുന്നി​ലെത്തിയിട്ടും കാണാനാവാത്തതി​​​െൻറ നിരാശയാണ്​. ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് നിറഞ്ഞുകവിഞ്ഞ കൊച്ചിയിലെ സ്​റ്റേഡിയത്തില്‍ പകുതിയും ഒഴിഞ്ഞു കിടക്കുന്നത് ആവേശം ചോര്‍ത്തുന്നുണ്ടെന്ന് മലയാളി ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖത്തില്‍ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷ​​​െൻറ നിരീക്ഷകന്‍ കൂടിയായ വിജയന്‍ പറഞ്ഞു.

ഇന്ത്യന്‍ ഫുട്ബാളിന് നല്ല കാലമാണ്. എ.എഫ്.സി കപ്പില്‍ തുടര്‍ച്ചയായ വിജയങ്ങളിലൂടെ യോഗ്യത നേടി. കൗമാര ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഉജ്ജ്വലമായി കളിച്ചു. എന്നാല്‍ ലോകഫുട്ബാളില്‍ മേല്‍വിലാസമുണ്ടാക്കാന്‍ ഇതൊന്നും പോരാ. ടീം ഇനിയും വളരണം. ഏഷ്യന്‍ തലത്തില്‍ മുന്നിലെത്തുകയാവണം ആദ്യ ലക്ഷ്യം. കൗമാര ടീമില്‍ ഏറെയും ഉയരംകുറഞ്ഞവരാണ്. മെയ്ക്കരുത്തിലും അവര്‍ മറ്റുള്ളവരെക്കാള്‍ ഏറെ പിന്നില്‍. എന്നിട്ടും അന്താരാഷ്​ട്ര മത്സരങ്ങളില്‍ ഏറെ കളിച്ചു പരിചയമില്ലാത്ത ടീം ഉജ്ജ്വലമായി പൊരുതി. ഇതേ ഫോം തുടര്‍ന്നാല്‍ ധീരജ് സിങ് രണ്ടു വര്‍ഷത്തിനകം രാജ്യത്തെ മികച്ച ഗോള്‍ കീപ്പറാവുമെന്നും വിജയന്‍ പറഞ്ഞു.
Tags:    
News Summary - U17 world cup football-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.