കൗമാ​രോത്സവത്തിന്​ കൊടിയിറക്കം; ഗോളടിച്ച്​ ഇന്ത്യ

കൊൽക്കത്ത: കൗമാര ഫുട്​ബാളി​​​െൻറ ഏടുകളിൽ പുതുചരിത്രം രചിച്ച്​ ഇന്ത്യ. നടാടെയെത്തിയ ഫിഫ ലോകകപ്പിൽ കാണികൾ മുതൽ ഗോളെണ്ണം വരെയുള്ള പട്ടികയിൽ ഇന്ത്യ റെക്കോഡ്​ കുറിച്ചു. ക്രിക്കറ്റി​​​െൻറ മണ്ണെന്ന്​ ലോകം വിളിച്ച നാട്​ ഫുട്​ബാളിനെ ഹൃദയംകൊണ്ട്​ വരവേറ്റപ്പോൾ ലോകകപ്പ്​ ക്രിക്കറ്റി​​​െൻറ റെക്കോഡുകളും തിരുത്തിയെഴുതപ്പെട്ടു. 

കാണികളിൽ ചരിത്രം
12,80,459 
50 മത്സരങ്ങളിൽ നിന്നായി 12,80,459 പേരാണ്​ ഇന്ത്യയിലെ ആറു വേദികളിലേക്ക്​ ഒഴുകിയെത്തിയത്​. 1985ൽ ചൈന വേദിയായ പ്രഥമ കൗമാര ലോകകപ്പി​​​െൻറ റെക്കോഡ്​ (12,30,976) ഇതോടെ പഴങ്കഥയായി. 2011 മെക്​സികോ ലോകകപ്പാണ്​ മൂന്നാം സ്​ഥാനത്ത്​ (10,02,314).

ഗോൾ
ലൂസേഴ്​സ്​ ഫൈനലിന്​ സമാപനമായി ലോങ്​ വിസിൽ മുഴങ്ങിയതിനു പിന്നാലെ ഗോളടിയിൽ റെക്കോഡിനൊപ്പമെത്തി. ഫൈനൽ ഉൾപ്പെടെ 52 കളിയിൽ പിറന്നത്​ 17... ഗോളുകൾ. 2013 യു.എ.ഇ ലോകകപ്പിലെ 172 ഗോളുകളെന്ന റെ​ക്കോഡും ഇവിടെ മറികടന്നു.

Tags:    
News Summary - U17 Workd Cup - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT