ലോകഭൂപടം നോക്കിയാൽ പസഫിക് സമുദ്രത്തിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കുറെ തുണ്ടുഭൂമികളുണ്ട്. ഇവയിൽ മിക്കതും പാശ്ചാത്യരാജ്യങ്ങളുടെ ഭരണപ്രദേശങ്ങളാണ്. അവയിൽപെടുന്ന ഒന്നാണ് ഫ്രഞ്ച് ഭരണപ്രദേശമായ ന്യൂ കാലിഡോണിയ. മൂന്ന് ദ്വീപുകൾ ചേർന്നുള്ള പ്രദേശം. മൂന്നും കൂട്ടിയാലും കേരളത്തിെൻറ പാതിവരില്ല. ഇത്രയും കേട്ട് ടീമിനെ എഴുതിത്തള്ളാൻ വരെട്ട. ഫ്രഞ്ച് ഭരണപ്രദേശമാണെങ്കിലും സ്വന്തമായി ഫുട്ബാൾ ടീമുണ്ട്. നൂറ്റാണ്ട് പഴക്കമുള്ള ഫുട്ബാൾ പാരമ്പര്യം അവകാശപ്പെടുന്നവർ.
ഒാഷ്യാനിയ മേഖലയിലെ ഏറ്റവും പുതിയ ടീം. 2004ൽ ഫിഫ അംഗത്വം നേടി. ഇതാദ്യമായാണ് ഒരു ഫിഫ ടൂർണമെൻറിൽ കളിക്കുന്നത്. ഒാഷ്യാനയിലെ റണ്ണറപ്പായാണ് ടൂർണമെൻറിന് യോഗ്യത നേടിയത്. അട്ടിമറികൾ അത്ഭുതമല്ലാത്ത ഇടമാണ് ഫുട്ബാൾ. എല്ലാ ഫിഫ ലോകകപ്പുകളും അത്തരത്തിലൊരു അട്ടിമറിക്കെങ്കിലും സാക്ഷിയായിട്ടുണ്ട്. അണ്ടർ-17 ടൂർണമെൻറിലും അത് ആവർത്തിച്ചാൽ, ഹോണ്ടുറസ്, ജപ്പാൻ, ഫ്രാൻസ് എന്നിവരടങ്ങിയ ഗ്രൂപ്-ഇയിലെ കറുത്ത കുതിരയായേക്കും ന്യൂ കാലിഡോണിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.