Posted On
date_range Updated On
date_range മണിപ്പൂരിലാണ് ഇന്ത്യയുടെ കരുത്ത്
ന്യൂഡൽഹി: ഇന്ത്യ ഭൂപടത്തിലെ വടക്കേ അറ്റത്ത് ഫുട്ബാൾ പന്തു പോലെ കാണുന്ന മണിപ്പൂരിെൻറ ബൂട്ടിലാണ് രാജ്യത്തിെൻറ സ്വപ്നവും അഭിമാനവും. സംസ്ഥാന വലുപ്പത്തിൽ 24ാമതാണ് സ്ഥാനമെങ്കിലും അണ്ടർ 17 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിലെ അംഗബലത്തിൽ മണിപ്പൂർ ഒന്നാമതാണ്. വെറും ഒന്നല്ല, ഇതര സംസ്ഥാനങ്ങളെ ബഹുദൂരം പിന്തള്ളി നേടിയ ഒന്നാം നമ്പർ സ്ഥാനം.
ക്യാപ്റ്റൻ അമർജിത് സിങ്ങും മണിപ്പൂരിൽ നിന്നു തന്നെ. രാജ്യം ആദ്യമായി ഫിഫ ലോകകപ്പിൽ പന്തു തട്ടാനിറങ്ങുേമ്പാൾ ഗോൾവല മുതൽ പ്രതിരോധ മലയും മധ്യനിരയും ആക്രമണവുമെല്ലാം മണിപ്പൂരിെൻറ ബൂട്ടിലാവും. നിലവിലെ 27 അംഗ സാധ്യത ടീമിൽ ഒമ്പത് പേരാണ് മണിപ്പൂരിെൻറ പുത്രന്മാർ. പഞ്ചാബ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് മൂന്ന്, കർണാടക, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേരും ഇടം പിടിച്ചു. കേരളം, അസം, സിക്കിം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് ഒാരോരുത്തരും സാധ്യത ടീമിൽ ഇടം പിടിച്ചു. തൃശൂർ സ്വദേശിയായ രാഹുൽ പ്രവീണാണ് കേരളത്തിൽ നിന്നുള്ള ഏക മലയാളി. 21 അംഗ അന്തിമ ടീമിനെ പ്രഖ്യാപിക്കുന്നതോടെ മണിപ്പൂരിെൻറ ആധിപത്യം കൂടുതൽ വ്യക്തമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.