അണ്ടർ 17 ലോകകപ്പ്: ബ്രസീൽ x മെക്​സികോ ഫൈനൽ

ബ്രസീലിയ: അണ്ടർ 17 ലോകകപ്പ് ഫുട്​ബാൾ​ ഫൈനലിൽ മൂന്നുതവണ ചാമ്പ്യന്മാരായ ബ്രസീലും രണ്ടുവട്ടം ജേതാക്കളായ മെക്​സ ികോയും ഏറ്റുമുട്ടും. കരുത്തരായ ഫ്രാൻസിനെതിരെ ആദ്യ പകുതിയിൽ രണ്ട്​ ഗോളിന്​ പിന്നിൽ നിന്ന ശേഷം ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ബ്രസീലിയൻ കൗമാരപ്പട ​ 3-2​​െൻറ​ നാടകീയ ജയവുമായി മത്സരമവസാനിപ്പിച്ചു​.

ഫ്രാൻസിനായി കാലിമ്യൂണ്ടോയും (ഏഴ്​) എംബുകുവും (13) ഗോൾ നേടിയപ്പോൾ കൈയോ ജോർജ്​ (62) വെറോൺ (76) ലസാരോ (89) എന്നിവരിലൂടെയായിരുന്നു ബ്രസീലി​​െൻറ മറുപടി.

നെതർലൻഡ്​സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന്​ മറികടന്നാണ്​ മെക്​സികോയുടെ വരവ്​. മുഴുവൻ സമയത്ത്​ ഇരുടീമുകളും ഒരോ ഗോൾവീതം അടിച്ചതിനെത്തുടർന്നാണ്​ വിധിനിർണയം ഷൂട്ടൗട്ടിലെത്തിയത്​. ഞായറാഴ്​ചയാണ്​ കലാശപ്പോരാട്ടം.

Tags:    
News Summary - u17 world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.