Posted On
date_range Updated On
date_range മെസ്സിക്ക് ഇരട്ടഗോൾ, ചെൽസിെയ തകർത്ത് ബാഴ്സ
ബാഴ്സലോണ: സൂപ്പർ താരം ലയണൽ മെസ്സി ഇരട്ടഗോളുമായി തിളങ്ങിയ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ ചെൽസിക്കെതിരെ ബാഴ്സലോണക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബാഴ്സ ജയിച്ചത്. െമസ്സി മൂന്നാം മിനുട്ടിലും 63ാം മിനുട്ടിലും ഡിംമ്പൽ 20ാം മിനുട്ടിലുമാണ് ഗോൾ നേടിയത്.
നേരത്തെ നടന്ന ആദ്യപാദ ക്വാർട്ടറിൽ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു. ഇരു പാദങ്ങളിലുമായി 4-1െൻറ ജയത്തോടെയാണ് ബാഴ്സ ക്വാർട്ടറിെലത്തിയത്.
ഇരട്ട ഗോളോടെ ക്രിസ്റ്റ്യാനോ െറാണാൾഡോക്ക് ശേഷം ചാമ്പ്യൻസ് ലീഗിൽ 100 ഗോൾ നേടുന്ന താരമായി മെസ്സി. 123 കളികളിൽ നിന്നായാണ് മെസ്സി 100 ഗോൾ നേടിയത്. ക്രിസ്റ്റ്യാനോ 148 കളികളിൽ നിന്നായി 117 േഗാളുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.