തെഹ്റാൻ: ഇറാൻകാരൻ റെസ പെരെസ്തെഷിനെ കണ്ടാൽ ലോകത്തിലെ ഏതൊരു ഫുട്ബോൾ പ്രേമിയും ഒരു നിമിഷം മൂക്കത്ത് വിരൽ വെക്കും. കാരണം മറ്റൊന്നുമല്ല, ഇതിഹാസ താരം സാക്ഷാൽ ലയണൽ മെസിയുടെ മുഖഛായയാണ് 26കാരനായ റെസക്ക്. മെസിയെയും റെസയെയും ഒപ്പം നിർത്തിയാൽ ഇരുവരെയും തിരിച്ചറിയാൻ ഏതൊരാൾക്കും ഒരു നിമിഷം വൈകുമെന്നുറപ്പാണ്.
കടുത്ത ഫുട്ബോൾ ആരാധകനായ പിതാവ് മാസങ്ങൾക്ക് മുമ്പ് ബാഴ്സലോണ ജഴ്സി ധരിച്ച് നിൽക്കുന്ന റെസയുടെ ചിത്രം ഒരു സ്പോർട്സ് വെബ്സൈറ്റിന് അയച്ച് കൊടുത്തതോടെയാണ് ഇദ്ദേഹത്തെ ലോകമറിഞ്ഞത്. പിന്നീടങ്ങോട്ട് ടെലിവിഷൻ അഭിമുഖത്തിലും മോഡലിങ് മേഖലയിലും 'ഇറാനിയൻ മെസി' തിളങ്ങി നിൽക്കുകയാണ്.
ആഴ്ചകൾക്ക് മുമ്പ് പടിഞ്ഞാറൻ ഹമീദാൻ സിറ്റിയിൽ റെസയോടൊപ്പം സെൽഫിയെടുക്കാൻ ആളുകളും വിദ്യാർഥികളും തിരക്ക് കൂട്ടിയപ്പോൾ പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പേരിൽ ഇദ്ദേഹത്തെ പൊലീസ് പൊക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.