സൂറിക്: ബെൽജിയം ഗോളി തിബോ കർടുവക്ക് സമയം ഒട്ടും ശരിയല്ല. എൽക്ലാസികോയിൽ അഞ്ചു ഗോളുകൾ വാങ്ങിക്കൂട്ടിയ ദുരന്തം മറക്കുന്നതിനു മുെമ്പ ദേശീയ ടീമിലും ദുരിതകാലം. യുവേഫ നേഷൻസ് ലീഗിലെ നിർണായക മത്സരത്തിലാണ് കർടുവ കാത്ത വലയിൽ സ്വിസ് ഗോൾ നിക്ഷേപം നടന്നത്. രണ്ട് ഗോളിന് ബെൽജിയം മുന്നിട്ടുനിന്ന ശേഷമായിരുന്നു തുടരെ അഞ്ചുഗോളുകൾ തിരിച്ചടിച്ച് സ്വിറ്റ്സർലൻഡ് എതിരാളിയെ പാപ്പരാക്കിയത്.
ലീഗ് ‘എ’ ഗ്രൂപ് രണ്ടിൽനിന്ന് ഒന്നാമതായി സ്വിറ്റ്സർലൻഡ് സെമിയിൽ കടക്കുകയും ചെയ്തു. ബെൻഫികയുടെ സ്ട്രൈക്കർ ഹാരിസ് സെഫ്റോവിച് ഹാട്രിക് ഗോൾ നേടി. ഒരു കളിവീതം തോറ്റ് സ്വിറ്റ്സർലൻഡിനും ബെൽജിയത്തിനും ഒമ്പത് പോയൻറ് വീതമാണെങ്കിലും ഗോൾ ശരാശരിയിൽ വ്ലാദ്മിർ പെറ്റ്കോവിചിെൻറ പോരാളികൾ സെമി ഉറപ്പിച്ചു. സ്വിസ് ടീം 14 ഗോളുകൾ അടിച്ചു കൂട്ടിയപ്പോൾ, വഴങ്ങിയത് അഞ്ചെണ്ണം. ബെൽജിയത്തിന് അടിക്കാനായത് ഒമ്പതെണ്ണം മാത്രം, ആറുഗോൾ വാങ്ങി.
അടിയും തിരിച്ചടിയും
17 മിനിറ്റിനിടെ രണ്ടു ഗോളുകളുമായി ഞെട്ടിച്ചാണ് സ്വിസ് മണ്ണിൽ ബെൽജിയം തുടങ്ങിയത്. ഹസാർഡ് സഹോദരങ്ങളായ എഡൻ-തോർഗൻ സഖ്യത്തെ മുന്നേറ്റത്തിലിറക്കിയപ്പോൾ കോച്ച് റോബർടോ മാർടിനസിെൻറ ആക്രമണത്തിന് മൂർച്ച കൂടുതലായിരുന്നു. രണ്ടാം മിനിറ്റിൽതന്നെ ബെൽജിയം അക്കൗണ്ട് തുറന്നു. സ്വിസ് വിശ്വസ്ത പ്രതിരോധ ഭടൻ നികോ എൽവെദിയുടെ പിഴവിലായിരുന്നു ഇത്. ബോക്സിൽനിന്ന് സഹതാരം ടീം ക്ലോസിന് നൽകിയ പാസ് ഗതിമാറിയപ്പോൾ, ഗോളിക്ക് മുന്നിലുണ്ടായിരുന്ന തോർഗൻ ഹസാർഡ് ഒാടിയെത്തി ഗോളാക്കി. ആദ്യ ഗോളിെൻറ ഞെട്ടൽ മാറും മുേമ്പ തോർഗൻ (17) വീണ്ടും സ്കോർ ചെയ്തതോടെ സ്വിറ്റ്സർലൻഡ് ഇനിയും ഗോൾ വാങ്ങിക്കൂട്ടുമെന്ന് ആരാധകർ കരുതി.
എന്നാൽ, ഗോൾമഴ പെയ്തത് റയൽ മഡ്രിഡിെൻറ തിബോ കൊർടുവ കാത്ത ബെൽജിയം പോസ്റ്റിലാണ്. കേളികേട്ട ഗ്ലാമർ താരങ്ങൾ നിറഞ്ഞ ടീമിെൻറ വലയിലെത്തിയത് എണ്ണംപറഞ്ഞ അഞ്ചു ഗോളുകൾ. വിങ്ങർ റികാർഡോ റോഡ്രിഗസ് 26ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ തുടക്കമിട്ട ഗോൾ വേട്ട, ഹാരിസ് സെഫിറോവിച് ഏറ്റെടുത്തു. 31,44 മിനിറ്റുകളിലെ ഉശിരൻ ഗോളിൽ ആദ്യ പകുതി തന്നെ 3-2ന് സ്വിസ് സംഘം മുന്നിൽ.
തിരിച്ചടിക്കാൻ ഉറച്ചിറങ്ങിയ രണ്ടാം പകുതി ബെൽജിയത്തെ സമ്മർദത്തിലാക്കി 62ാം മിനിറ്റിൽ വീണ്ടും ഗോൾ. ഷർദാൻ ഷാകിരിയുടെ അളന്നുമുറിച്ച ക്രോസ്രിന് പ്രതിരോധ താരം നികോ എൽവേദിയുടെ ഹെഡർ. സ്കോർ 4-2. രണ്ടാം മിനിറ്റിലെ തെൻറ പിഴവിന് തിരുത്തുകൂടിയായിരുന്നു ഇൗ ഗോൾ. വിൻസെൻറ് കംമ്പാനി നയിച്ച പ്രതിരോധത്തിെൻറ അടയാളപ്പെടുത്തലായി ഒടുവിൽ സെഫ്റോവിച്ചിെൻറ (82) ഹാട്രിക് ഗോൾ എത്തിയേതാടെ, തലതാഴ്ത്തി ബെൽജിയത്തിെൻറ മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.