കോസ്റ്റയുടെ ചിറകിലേറി സ്പെയിൻ; ഇറാനെതിരെ ജയം
കസാൻ: ഇറാനെതിരായ നിർണായക ഗ്രൂപ്പ് മൽസരത്തിൽ സ്പെയിനിന് ജയം. ഡീഗോ കോസ്റ്റ നേടിയ ഏക ഗോളിലാണ് സ്പെയിൻ ജയിച്ച് കയറിയത്. ആദ്യ മൽസരത്തിൽ പോർച്ചുഗലിനോട് സമനില വഴങ്ങിയ സ്പെയിനിന് ഇന്നത്തെ മൽസരത്തിലെ ജയം അനിവാര്യമായിരുന്നു. ജയത്തോടെ സ്പെയിൻ പ്രീക്വാർട്ടർ സാധ്യതകൾ സജീവമാക്കി.
കളിയുടെ ഒന്നാം പകുതിയിൽ പന്ത് പൂർണമായും സ്പെയിനിെൻറ വരുതിയിലായിരുന്നു. എന്നാൽ സ്പെയിൻ മുന്നേറ്റങ്ങളെ തടയാൻ ഇറാൻ താരങ്ങൾ മുഴുവൻ ഒന്നിച്ചതോടെ മുൻ ചാമ്പ്യൻമാർ വിയർത്തു. നിരന്തരമായി എതിർ ഗോൾമുഖത്ത് സ്പെയിൻ ഇരച്ച് കയറിയെങ്കിലും ഗോൾ മാത്രം വന്നില്ല. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി.
രണ്ടാം പകുതിയിൽ ഇറാൻ താരത്തിെൻറ പിഴവിൽ നിന്നാണ് സ്പെയിൻ ഗോൾ കണ്ടെത്തിയത്. ഇനിയസ്റ്റ കൊടുത്ത പാസ് 52ാം മിനുട്ടിൽ സ്പാനിഷ് താരം കോസ്റ്റ പിടിച്ചു. ഇൗ സമയത്ത് അടുത്തുണ്ടായിരുന്ന ഇറാൻ താരം പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടയിൽ കോസ്റ്റയുടെ കാലിൽ തട്ടി പന്ത് ഇറാൻ വലയിലേക്ക്. സ്പെയിൻ ഗോൾ നേടിയതോടെ പ്രതിരോധ ഫുട്ബാൾ മാറ്റിവെച്ച് ഇറാൻ ആക്രമണത്തിലേക്ക് കടന്നു. 62ാം മിനുട്ടിൽ ഇറാെൻറ ഷോട്ട് സ്പെയിൻ വലയിൽ എത്തിയെങ്കിലും വാർ സിസ്റ്റത്തിൽ ആ ഷോട്ട് ഒാഫ് സൈഡാണെന്ന് വ്യക്തമായി. 75ാം മിനുട്ടിൽ ഗോൾ നേടാൻ ലഭിച്ച അവസരം ഇറാൻ പാഴാക്കിയതോടെ സ്പെയിന് ഇൗ ലോകകപ്പിലെ ആദ്യ ജയം സ്വന്തം.
- 75ാം മിനുട്ടിൽ ഗോൾ നേടാൻ ലഭിച്ച മികച്ച അവസരം ഇറാൻ പാഴാക്കുന്നു
- 62ാം ഇറാൻ ഒാഫ് സൈഡ് കുരുക്കിൽ കുടുങ്ങുന്നു. വലയിൽ കയറിയ പന്തിന് ഗോൾ നിഷേധിക്കപ്പെടുന്നു. വാർസിസ്റ്റത്തിലുടെയാണ് ഇറാൻ താരം ഒാഫ്സൈഡാണെന്ന് മനസിലാക്കുന്നത്.
- ഡീഗോ കോസ്റ്റയുടെ ഗോളിൽ സ്പെയിൻ മുന്നിൽ
- സ്പെയിൻ-ഇറാൻ മൽസരത്തിലെ ആദ്യ പകുതി ഗോൾരഹിതം. പന്ത് കൈവശം വെക്കുന്നതിലും മികച്ച നീക്കങ്ങൾ നടത്തുന്നതിലും സ്പെയിനാണ് ആദ്യ പകുതിയിൽ മുന്നിട്ട് നിന്നത്. എന്നാൽ ഇറാൻ പ്രതിരോധ കോട്ട പടുത്തുയർത്തിയതോടെ സ്പെയിനിെൻറ ഗോൾ എന്ന സ്വപ്നം ആദ്യ പകുതിയിൽ അകന്നു നിന്നു. ലഭിച്ച ഫ്രീ കിക്കുകളും ആദ്യ പകുതിയിൽ സ്പെയിന് മുതലാക്കാനായില്ല.
- സ്പെയിനിന് മുന്നിൽ കോട്ടകെട്ടി ഇറാൻ പ്രതിരോധം. സ്പെയിൻ മുന്നേറ്റങ്ങളെല്ലാം ഇറാൻ പ്രതിരോധത്തിൽ തട്ടി പാഴാകുന്നു.
- 24ാം മിനുട്ടിൽ ലഭിച്ച ഫ്രീ കിക്ക് സ്പെയിൻ പാഴാക്കുന്നു
- മികച്ച മുന്നേറ്റങ്ങൾ സ്പെയിൻ നടത്തുന്നുണ്ടെങ്കിലും ഗോളാവുന്നില്ല.
- ആദ്യ മിനുട്ടുകളിൽ പന്ത് കൈവശം വെക്കുന്നതിൽ സ്പെയിൻ മികവ് പുലർത്തുന്നു. എന്നാൽ കൗണ്ടർ അറ്റാക്കുകളിലുടെ സ്പാനിഷ് പടയെ വെല്ലുവിളിച്ച് ഇറാനും കളം നിറയുന്നു
- ഇറാൻ സ്പെയിൻ മൽസരം തുടങ്ങി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.