Posted On
date_range Updated On
date_range രാഷ്ട്രീയവിവാദങ്ങൾക്കിടെ സ്പെയിനും റഷ്യൻ ലോകകപ്പിന്
മഡ്രിഡ്: രാജ്യം രണ്ടായി വിഭജിക്കപ്പെടാൻ പോകുന്ന വാർത്തയും ഉയർന്നുപൊങ്ങിയ രാഷ്ട്രീയവിവാദങ്ങളും സ്പാനിഷ് പടയെ ബാധിച്ചതേയില്ല. ഒരേമനസ്സും ഒറ്റലക്ഷ്യവുമായി മുൻ ലോകചാമ്പ്യന്മാർ െപാരുതിയപ്പോൾ, ഗ്രൂപ് ‘ജി’യിൽ ജേതാക്കളായി സ്പെയിൻ റഷ്യയിലേക്ക്.
ഒമ്പതാം മത്സരത്തിൽ അൽബേനിയയെ 3-0ന് തകർത്തുവിട്ടാണ് കാളക്കൂറ്റന്മാരുടെ നാട്ടുകാർ ഒരു മത്സരം കൂടിബാക്കിനിൽക്കെ റഷ്യയിലേക്കുള്ള ടിക്കറ്റുറപ്പിച്ചത്. ഒമ്പതു മത്സരത്തിൽ എട്ടുജയവും ഒരു സമനിലയുമായി തോൽവിയറിയാതെയാണ് സ്പാനിഷ് പടയുെട ജൈത്രയാത്ര. ഒമ്പതു മത്സരത്തിൽ 35 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ, വഴങ്ങിയത് മൂന്നെണ്ണം മാത്രം.
മത്സരത്തിൽ റൊഡ്രിഗോ മൊറീനോ,ഇസ്കോ തിയാഗോ അൽകാൻഡ്ര എന്നിവരാണ് സ്പെയ്നിെൻറ ഗോൾ നേടിയത്. അതേസമയം, ഇറ്റലിയെ മാസിഡോണിയ സമനിലയിൽ തളച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.