Posted On
date_range Updated On
date_range ടീമിൻെറ മികച്ച ഫോം; ഇടക്കാല കോച്ചായി വന്ന സൊളാരി റയലിെൻറ സ്ഥിരം കോച്ചാവും
മഡ്രിഡ്: നാലു കളിയിൽ നാലിലും ജയം. 15 ഗോൾ അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് രണ്ടുമാത്രം. റയൽ മഡ്രിഡിെൻറ കോച്ചിങ് ഹോട്ട് സീറ്റിൽ ഇരിപ്പുറപ്പിച്ച് സാൻറിയാഗോ സൊളാരി. രണ്ടാഴ്ച മുമ്പ് യൂലൻ ലോപെറ്റ്ഗുയിയെ പുറത്താക്കിയ ശേഷം പുതിയ പരിശീലകനെ തേടിയ റയൽ മഡ്രിഡ് ഒടുവിൽ താൽക്കാലിക കോച്ചിനെ തന്നെ സ്ഥിരപ്പെടുത്തി. ടീമിെൻറ പ്രകടനവും കോച്ചും കളിക്കാരും തമ്മിലെ പൊരുത്തവും ബോധ്യപ്പെട്ടതോടെയാണ് റയൽ മഡ്രിഡ് മാനേജ്മെൻറ് അർജൻറീനക്കാരനായ സൊളാരിയെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്.
2000 മുതൽ 2005 വരെ അഞ്ചുവർഷം റയലിെൻറ മധ്യനിര താരമായി കളിച്ച സൊളാരി രാജ്യാന്തര ഫുട്ബാളിൽനിന്ന് ബൂട്ടഴിച്ച കാലം മുതൽ പരിശീലക കുപ്പായത്തിൽ മഡ്രിഡിലുണ്ട്. 2013 മുതൽ മൂന്നുവർഷം യൂത്ത് ടീമിലും 2016 മുതൽ രണ്ടുവർഷം റയൽ മഡ്രിഡ് ബി ടീമിെൻറയും പരിശീലകനായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടുതലും എൽ ക്ലാസികോ ഉൾപ്പെടെ വൻ തോൽവികളുമായി താളംതെറ്റിയ ടീമിന് അർജൻറീനക്കാരൻ ദിവസങ്ങൾക്കകം അടുക്കും ചിട്ടയുമുണ്ടാക്കി. സ്ഥാനമേറ്റ ശേഷം ആദ്യം നടന്ന കിങ്സ് കപ്പിൽ മിലേലക്കെതിരെ (4-0) ജയം. വയ്യാഡോളിഡിനെ വീഴ്ത്തി (2-0) ലാ ലിഗയിലും വിജയം ആവർത്തിച്ചു.
മൂന്നാം അങ്കം ചാമ്പ്യൻസ് ലീഗിൽ ചെക്ക് ക്ലബ് വിക്ടോറിയ െപ്ലസനെതിരെ. ബെൻസേമയുടെയും ഗാരെത് ബെയ്ലിെൻറയും ഗോൾവരൾച്ചക്ക് അന്ത്യം കുറിച്ച് (5-0) ഫൈവ്സ്റ്റാർ തിളക്കത്തിൽ ജൈത്രയാത്ര. നാലാം അങ്കം ലാ ലിഗയിൽ എവേ ഗ്രൗണ്ടിൽ. സെൽറ്റ വിഗോക്കെതിരെ (4-2) തകർപ്പൻ ജയം കൂടിയെത്തിയതിനു പിന്നാലെ ആരാധകരും സ്പാനിഷ് മാധ്യമങ്ങളും സൊളാരിയെ സ്ഥിരം കോച്ചായി പ്രഖ്യാപിച്ചു.
അേൻറാണിയോ കോെൻറ, മൗറിസിയോ പൊച്ചെട്ടിനോ തുടങ്ങി സൂപ്പർ കോച്ചുമാരെ മഡ്രിഡിലെത്തിക്കാൻ റയൽ പ്രസിഡൻറ് േഫ്ലാറൻറിന പെരസും സംഘവും ശ്രമിക്കുന്നതിനിടയിലെ ജൈത്രയാത്ര അവരുടെ മനസ്സും ഇളക്കി. ഒടുവിലാണ് മുൻ താരംകൂടിയായ അർജൻറീനക്കാരനെ സ്ഥിരമാക്കാൻ തീരുമാനമായത്. പെരസും സൊളാരിയും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ ചട്ടപ്രകാരം ഇടക്കാല കോച്ചുമാർക്ക് 14 ദിവസം മാത്രമാണ് കാലാവധി. അതിനു മുമ്പായി സ്ഥിരം കോച്ചിനെ പ്രഖ്യാപിക്കണം. സമയപരിധി തിങ്കളാഴ്ച അവസാനിക്കും മുമ്പായി സൊളാരിയുമായുളള കരാർ റിപ്പോർട്ട് ലഭിച്ചതായി സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. 2020 ജൂൺ വരെയാണ് കരാറെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.