Posted On
date_range Updated On
date_range റയലിന് സമനില; ഒന്നാം സ്ഥാനത്തെത്താനുള്ള സുവർണാവസരം പോയി
മഡ്രിഡ്: ലാ ലിഗ പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള സുവർണാവസരം റയൽ മഡ്രിഡ് നഷ്ടപ്പെടുത്തി. സാൻറിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ റയൽ ബെറ്റിസാണ് മുൻ ചാമ്പ്യന്മാരെ ഗോൾരഹിത സമനിലയിൽ തളച്ചത്.
ആദ്യ പകുതിയിൽ ഏഡൻ ഹസാഡ് പന്ത് വലയിലാക്കിയെങ്കിലും റഫറി ഓഫ്സൈഡ് കൊടി പൊക്കി. 11 മത്സരങ്ങളിൽനിന്ന് റയലിനും ബാഴ്സക്കും 22 പോയൻറുണ്ടെങ്കിലും ഗോൾശരാശരിയിൽ കാറ്റലന്മാർ ഒന്നാമത് തുടരുകയാണ്. കഴിഞ്ഞ ദിവസം ലെവൻറയോടേറ്റ 3-1െൻറ അപ്രതീക്ഷിത തോൽവിയാണ് ബാഴ്സക്ക് വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.