മഡ്രിഡ്: ബെറ്റിസിനോടും തോറ്റ് 2018-19 സീസണിനോട് ‘ഗുഡ്ബൈ’ പറഞ്ഞ് റയൽ മഡ്രിഡ്. അവസാ ന മത്സരത്തിൽ റിയൽ ബെറ്റിസ് 2-0ത്തിന് റയൽ മഡ്രിഡിനെ തോൽപിച്ചു. ആദ്യ പകുതി ഗോൾരഹിത മായി അവസാനിച്ചെങ്കിലും രണ്ടാം പകുതി വഴങ്ങിയ രണ്ടു ഗോളുകളിലാണ് റയൽ മഡ്രിഡിെൻറ തോൽവി.
61ാം മിനിറ്റിൽ ലോറെൻ മൊറോൺ, 75ാം മിനിറ്റിൽ ജെസെ റോഡ്രിഗസ് എന്നിവരാണ് ബെറ്റിസിന് വിലയേറിയ ഗോൾ നൽകിയത്. ക്ലബ് വിടുമെന്ന് ഉറപ്പായ വെയ്ൽസ് താരം ഗാരത് ബെയ്ലിന് അവസാന മത്സരത്തിലും പുറത്തായിരുന്നു സ്ഥാനം. റൊേട്ടഷൻ പരീക്ഷണങ്ങൾ അവസാന മത്സരത്തിലും തുടർന്നെങ്കിലും സിദാന് ജയിക്കാനായില്ല.
ഒരിക്കലും ഒാർക്കാനിഷ്ടപ്പെടാത്ത സീസണയായിരിക്കും റയൽ ആരാധകർക്കിത്. 38 മത്സരങ്ങളിൽ 12 തോൽവി ഏറ്റുവാങ്ങി 68 പോയൻറുമായി മൂന്നാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. മൂന്ന് േകാച്ചുമാർ മാറിമാറി വന്നെങ്കിലും ക്രിസ്റ്റ്യാനോ ക്ലബ് വിട്ടതിനു പിന്നാലെയുണ്ടായ തകർച്ചയിൽനിന്നു കരകയറാനായില്ല. വരുന്ന സീസണിൽ വമ്പൻ താരങ്ങളെ ക്ലബിലെത്തിച്ച് വീണ്ടും ടീം കെട്ടിപ്പടുക്കാമെന്ന പ്രതീക്ഷയിലാണ് സിദാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.