റയലിന്‍െറ കളി മാറ്റിവെച്ചു

മഡ്രിഡ്: കാലാവസ്ഥ മോശമായതിനത്തെുടര്‍ന്ന് സ്പാനിഷ് ലാലിഗയില്‍ റയല്‍ മഡ്രിഡ്-സെല്‍റ്റ വിഗോ മത്സരം മാറ്റിവെച്ചു. സെല്‍റ്റയുടെ ഗ്രൗണ്ടായ ബലയ്ഡോസിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസങ്ങളിലെ ശക്തമായ കാറ്റ് ദുരിതം വിതച്ചതിനാല്‍ മത്സരം താല്‍ക്കാലികമായി റദ്ദാക്കാന്‍ തീരുമാനിച്ചു.അതേസമയം, കഴിഞ്ഞദിവസത്തെ മത്സരത്തില്‍ അത്ലറ്റികോ മഡ്രിഡ് ലെഗാനെസിനെ 2-0ത്തിന് തോല്‍പിച്ചു. ഫെര്‍ണാണ്ടോ ടോറസിന്‍െറ ഇരട്ടഗോളുകളാണ് അത്ലറ്റികോക്ക് സീസണിലെ 11ാം ജയത്തിന് വഴിയൊരുക്കിയത്. 19 കളിയില്‍ റയല്‍ മഡ്രിഡിന് 46 പോയന്‍റും ബാഴ്സലോണക്ക് 21 കളിയില്‍ 45 പോയന്‍റുമാണ്. സെവിയ്യ (43) മൂന്നും അത്ലറ്റികോ (39) നാലും സ്ഥാനത്താണ്.
 
Tags:    
News Summary - Real Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.